city-gold-ad-for-blogger
Aster MIMS 10/10/2023

ഏക സിവില്‍കോഡ്: ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം- അഡ്വ. ഹനീഫ് ഹുദവി

ദുബൈ: (www.kasargodvartha.com 16/10/2016) ഇന്ത്യ ഇന്ന് ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏകീകൃത സിവില്‍ കോഡ് വിവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇതുവഴി വര്‍ഗീയ ഫാസിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത് രാജ്യത്ത് വര്‍ഗീയ ദ്രുവീകരണമാണെന്നും എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക് പ്രഭാഷകനുമായ അഡ്വ. ഹനീഫ ഹുദവി അഭിപ്രായപ്പെട്ടു. ദുബൈ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി, കീഴ്ഘടകങ്ങള്‍ക്കും ഭാരവാഹികള്‍ക്കുമായി ദേര മൗണ്ട്‌റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തറാബിത്വ2016 എന്ന സാരഥി സംഗമത്തില്‍ സംഘാടനം എന്ന വിഷയത്തില്‍ ക്ലാസെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനെ ബാധിക്കുന്ന പൊതുവായ വിഷയങ്ങളിലും രാജ്യത്തിന്റെ അഖണ്ഡതയുടെ കാര്യത്തിലും എല്ലാ പൗരന്‍മാര്‍ക്കും ഒരേ നിയമങ്ങള്‍ തന്നെയാണ് നിലവിലുള്ളത്. മതേതരത്വ ഇന്ത്യയില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും എതിരേ ഒരു നിലക്കുമുള്ള കൈകടത്തലുകള്‍ അനുവദിക്കില്ല. ജനങ്ങളെ പരസ്പരം തെരുവിലിറക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി രാഷ്ട്രീയലാഭം നേടാനുമുള്ള ഗൂഢനീക്കങ്ങളാണ് ഇതിനുപിന്നിലുള്ളത്. അത് തിരിച്ചറിഞ്ഞുകൊണ്ട് മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ അണിനിരക്കണം.

സമസ്തയുടെ മുന്‍ഗാമികളായ മഹത്തുക്കള്‍ മുമ്പും പക്വമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ നടത്തിയത് നമുക്ക് മാതൃകയാണ്. എസ് കെ എസ് എസ് എഫ് എന്ന പ്രസ്ഥാനത്തില്‍ ഏതെങ്കിലുമൊരു ഉത്തരവാദത്തപ്പെട്ട സ്ഥാനത്തിരിക്കുകയാണെങ്കില്‍ അവിടുന്ന് പടിയിറങ്ങുന്നതിന് മുമ്പ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരായ മറ്റു പലരേയും വാര്‍ത്തെടുക്കാന്‍ കഴിയുക എന്നതാണ് ലീഡര്‍ഷിപ്പിന്റെ ഏറ്റവും വലിയ ക്വാളിറ്റി. നമ്മുടെ ജീവിത രീതി കണ്ട് മറ്റുള്ളവര്‍ ഈ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് സ്വയം കടന്നുവരുന്ന സാഹചര്യമുണ്ടാക്കാന്‍ ഓരോ എസ് കെ എസ് എസ് നേതാക്കളും ശ്രമിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് അസീസ് ബെള്ളൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ ഹകീം അല്‍ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്സദി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പുതുതായി രൂപം കൊണ്ട അഞ്ചു മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കും ജില്ലാ കോര്‍ഡിനേഷന്‍ അംഗങ്ങള്‍ക്കും രണ്ടു സെഷനുകളിലായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ആദ്യ സെഷനില്‍ സംഘാടനം എന്ന വിഷയത്തില്‍ ജാഫര്‍ മുഗു ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായ ഫാസില്‍ മെട്ടമ്മല്‍ സത്യധാര മാസികയുടെ പ്രാധാന്യം അംഗങ്ങളെ ഓര്‍മിപ്പിച്ചു.

സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് വൈ ഹനീഫ കുംബഡാജെ, യാക്കൂബ് മൗലവി, അബ്ബാസ് അലി ഹുദവി, ഷാഫി അസ്സദി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട് സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.

ഏക സിവില്‍കോഡ്: ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം- അഡ്വ. ഹനീഫ് ഹുദവി

Keywords : Dubai, SKSSF, Programme, Inauguration, Gulf, Adv Haneef Hudavi, SKSSF Tharabithwa meet conducted. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL