city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കണം: എസ് ഇ യു

കാസര്‍കോട്: (www.kasargodvartha.com 19/10/2016) ജില്ലയുടെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി വിവിധ വകുപ്പുകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വകുപ്പുതല പ്രമോഷന്‍ നടപ്പിലാക്കാത്തതു മൂലം ഉന്നത ഉദ്യോഗസ്ഥരുടേതടക്കം നിരവധി ഒഴിവുകളാണ് വിവിധ വകുപ്പുകളില്‍ നിലവിലുള്ളത്.

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിരവധി സെക്രട്ടറിമാരുടെയും എഞ്ചിനീയര്‍മാരുടെയും ഒഴിവുകളുള്ളതിനാല്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം തന്നെ താളം തെറ്റിയിരിക്കുകയാണ്. പുതുതായി രൂപം കൊണ്ട താലൂക്കുകളിലെ സപ്ലൈ ഓഫീസുകളിലടക്കം ജീവനക്കാര്‍ക്ക് സുഗമമായി ജോലി ചെയ്യുന്നതിനുള്ള ഭൗതിക സാഹചര്യവും ആവശ്യമായ ജീവനക്കാരും ഇല്ലാത്തത് വളരെയധികം പ്രയാസം സൃഷ്ടിക്കുകയാണ്. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ് ഇ യു ജില്ലാ പ്രസിഡന്റ് ഒ എം ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ് ഇ യു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ എ ജലീല്‍, എം വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, കെ ബി മുഹമ്മദ് കുഞ്ഞി, ടി എം ഷുഹൈബ്, ഹാഷിം ബംബ്രാണി, അബ്ദുല്‍ ഗഫൂര്‍ ദേളി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി കെ അന്‍വര്‍ സ്വാഗതവും ട്രഷറര്‍ കെ എന്‍ പി മുഹമ്മദലി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സിവില്‍ സര്‍വീസ്: തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ് ഇ യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം നാസര്‍ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ഐ നൗഷാദ് വിഷയാവതരണം നടത്തി. നൗഫല്‍ നെക്രാജെ, അഷ്‌റഫലി ചേരങ്കൈ, ആസ്യമ്മ ആദൂര്‍, സയീദ ബീവി എന്നിവര്‍ പ്രസംഗിച്ചു. സലീം ടി സ്വാഗതവും അബ്ദുല്‍ ഹമീദ് ഹിദായത്ത് നഗര്‍ നന്ദിയും പറഞ്ഞു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കണം: എസ് ഇ യു

Keywords : Employees, Meet, Inauguration, Kasaragod, SEU demands to solution for employment issue.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL