city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെ സ്ഥലംമാറ്റാന്‍ മണല്‍ മാഫിയ സി പി എം ഏരിയാ കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തത് 4 ലക്ഷം

കാസര്‍കോട്: (www.kasargodvartha.com 24/10/2016) കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീമിനെ സ്ഥലംമാറ്റാന്‍ മണല്‍ മാഫിയ സി പി എം ഏരിയാ കമ്മിറ്റിക്ക് നാല് ലക്ഷം രൂപ വാഗ്ദാനംചെയ്ത വിവരം പുറത്തുവന്നു. സി ഐയെ മാറ്റിയാല്‍ പാര്‍ട്ടി ഫണ്ടിലേക്ക് പണമെത്തുമെന്നാണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ ആവശ്യം പാടെ തള്ളിക്കളഞ്ഞു. കാസര്‍കോട് മണല്‍ മാഫിയയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെയാണ് നില്‍ക്കക്കളിയില്ലാതെ സി ഐയെ മാറ്റാന്‍ മണല്‍മാഫിയ പണച്ചാക്കുമായി രംഗത്തിറങ്ങിയത്. പാര്‍ട്ടി നേതൃത്വം തന്നെ ഇക്കാര്യം സി ഐയ്ക്ക് സൂചന നല്‍കിയതായാണ് വിവരം.

അനധികൃത കടവുകളും മണല്‍ സംഭരണ കേന്ദ്രങ്ങളും കണ്ടെത്തുകയും അതെല്ലാം പൂട്ടിക്കുകയും ചെയ്തതോടെ മണല്‍കടത്ത് പൂര്‍ണമായും നിലച്ചിട്ടുണ്ട്. മണല്‍കടത്തുന്ന നിരവധി തോണികളും ഫൈബര്‍ ബോട്ടുകളും പോലീസ് തകര്‍ക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ശക്തമായ നടപടിയുമായി പോലീസ് മുന്നോട്ടുപോയതോടെയാണ് ഏത് രീതിയിലും ഉദ്യോഗസ്ഥനെ മാറ്റാന്‍ മണല്‍മാഫിയ കളത്തിലിറങ്ങിയത്. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ചുമതലയേറ്റെടുത്തശേഷം ഇത്തരം സംഘങ്ങള്‍ക്കെതിരെ മുഖംനോക്കാതെയുള്ള നടപടിക്കാണ് നിര്‍ദേശം നല്‍കിയത്. അതുകൊണ്ടുതന്നെ ജില്ലാ പോലീസ് ചീഫിനെ മാറ്റാന്‍ പോലും പ്രബലര്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് സി ഐയെ മാറ്റാന്‍ പണക്കെട്ടുമായി മണല്‍മാഫിയാ സംഘം ഏരിയാ നേതൃത്വത്തെ രഹസ്യമായി സമീപിച്ചത്.

കാസര്‍കോട് സി ഐ ചാര്‍ജെടുത്തശേഷം ക്രമസമാധാന പാലനത്തില്‍ വലിയമാറ്റമാണ് ഉണ്ടായത്. ഊണും ഉറക്കവും ഒഴിഞ്ഞാണ് സി ഐയും മറ്റു ഉദ്യോഗസ്ഥരും സെന്‍സിറ്റീവ് ഏരിയയായി അറിയപ്പെടുന്ന കാസര്‍കോടിന്റെ സമാധാനം കാക്കാന്‍ രംഗത്തുള്ളത്. ജില്ലാ പോലീസ് ചീഫിനേയും സി ഐയെയും ഒരുതരത്തിലും മാറ്റരുതെന്നാണ് സി പി എം നേതൃത്വം ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്. ഭരണപക്ഷ നേതാക്കളെ സമീപിക്കുന്ന ഇത്തരം സംഘങ്ങളെകുറിച്ച് സി പി എം നേതൃത്വം ചര്‍ച്ചചെയ്തതായും കര്‍ശന നടപടികളുമായി മുന്നോട്ടുപോകണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചതായുമാണ് അറിയുന്നത്.

കഴിഞ്ഞദിവസം മഞ്ചേശ്വരം ചെറുവത്തൂര്‍ ഭാഗങ്ങളില്‍ വ്യാജ മണല്‍പാസ് ഉപയോഗിച്ച് മണല്‍കടത്തിയ സംഘങ്ങളെ പോലീസ് പിടികൂടിയിരുന്നു. ഇതേകുറിച്ച് ജില്ലാ പോലീസ് വിശദമായ അന്വേഷണത്തിന് നിര്‍ദേശംനല്‍കിയതിന് പിന്നാലെയാണ് ജില്ലാ പോലീസ് ചീഫിനേയും സി ഐയെയും സ്ഥലംമാറ്റാന്‍ മാഫിയകള്‍ രംഗത്തിറങ്ങിയത്.
കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെ സ്ഥലംമാറ്റാന്‍ മണല്‍ മാഫിയ സി പി എം ഏരിയാ കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തത് 4 ലക്ഷം

Keywords: Kasaragod, Kerala, CI, CPM, Sand mafia, Sand mafia offers 4 lakhs to transfer Police officer

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL