Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

ഏക സിവില്‍ കോഡ് നീക്കം മതസ്വാതന്ത്ര്യത്തെ ഹനിക്കും: സമസ്ത

രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഷിറിയ ലത്വീഫിയ്യയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ Kumbala, Samastha, Programme, Inauguration, Uniform Civil Code
കുമ്പള: (www.kasargodvartha.com 24/10/2016) രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഷിറിയ ലത്വീഫിയ്യയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറ യോഗം ആഹ്വാനം ചെയ്തു.

ഭരണഘടന എല്ലാ വിശ്വാസികള്‍ക്കും ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് രാജ്യത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്. 70 വര്‍ഷക്കാലം രാജ്യം അഭിമാനകരമായി കാത്തുസൂക്ഷിച്ച മതേതര പാരമ്പര്യത്തിന് വിഘാതമാകുന്ന ഏതു നീക്കവും രാജ്യത്തെ പിറകോട്ട് കൊണ്ടുപോകാന്‍ കാരണമാകും. നിയമപരമായ മാര്‍ഗങ്ങളിലൂടെ ഇതിനെ ചെറുക്കാന്‍ സമസ്ത നേതൃത്വം നല്‍കും.

സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ ഖാസി എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറാംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, മൂസല്‍ മദനി തലക്കി, എം പി അബ്ദുല്ല ഫൈസി, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി അബ്ദുര്‍ റഹ് മാന്‍ സഖാഫി, ഇബ്‌റാഹിം ദാരിമി ഗുണാജെ, അബ്ബാസ് സഖാഫി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ ബി മൊയ്തു സഅദി സ്വാഗതം പറഞ്ഞു.


Keywords: Kumbala, Samastha, Programme, Inauguration, Uniform Civil Code.