city-gold-ad-for-blogger
Aster MIMS 10/10/2023

നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ രാപ്പകല്‍ പ്രയത്‌നിച്ച് നിര്‍മിച്ച റോഡിന് 24 മണിക്കൂര്‍ തികയും മുമ്പേ റെയില്‍വെയുടെ കടിഞ്ഞാണ്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2016) നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ രാപ്പകല്‍ അധ്വാനിച്ച് നിര്‍മിച്ച റോഡിന് 24 മണിക്കൂര്‍ തികയും മുമ്പേ റെയില്‍വെ കടിഞ്ഞാണിട്ടു. കാഞ്ഞങ്ങാട് നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമെന്നോണം കാഞ്ഞങ്ങാട് നഗരസഭ കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റിന് കിഴക്ക് വശത്തായി റെയില്‍പാളത്തിന് സമാന്തരമായി കോട്ടച്ചേരി റെയില്‍വെ സ്റ്റേഷനിലേക്ക് നിര്‍മിച്ച റോഡില്‍ ആണ് ഇരുമ്പ് ദണ്ഡ് കുഴിച്ചിട്ട് റെയില്‍വെ അധികൃതര്‍ ഗതാഗതം തടസ്സപ്പെടുത്തിയത്.

കുശാല്‍നഗറില്‍ നിന്നും അരിമല ഹോസ്പിറ്റലിന്റെ പിന്നിലൂടെ ഗതാഗത യോഗ്യമല്ലാതിരുന്ന നിലവിലുണ്ടായിരുന്ന റോഡ് കഴിഞ്ഞ ദിവസമാണ് മണ്ണിട്ട് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കിയത്. നഗരത്തിലെ റോഡ് നിര്‍മ്മാണത്തിന് വേണ്ടി കെഎസ്ടിപി കുഴിച്ചെടുത്ത ഏകദേശം ആയിരത്തോളം ലോഡ് മണ്ണുകള്‍ തട്ടിയാണ് റോഡ് നിര്‍മിച്ചത്. കുശാല്‍നഗര്‍ അടക്കമുള്ള തീരദേശ മേഖലയില്‍ നിന്ന് കോട്ടച്ചേരി റെയില്‍വെ സ്റ്റേഷനിലേക്കും നഗരത്തിലേക്കും ഗതാഗത കുരുക്കൊന്നുമില്ലാതെ പ്രവേശിക്കാനുള്ള സൗകര്യമാണ് റെയില്‍വെ ഇല്ലാതാക്കിയത്.

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യുന്നതോടെ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാര്‍ ഭാഗത്ത് കൂടി ഹൊസ്ദുര്‍ഗ് കോട്ടക്കരികിലൂടെ കുശാല്‍നഗര്‍ വഴി കോട്ടച്ചേരി റെയില്‍വെ സ്റ്റേഷനിലേക്കും നഗരത്തിലേക്കും പ്രവേശിക്കാനുള്ള റോഡിനാണ് റെയില്‍വെ അധികൃതര്‍ വിലങ്ങുതടിയായത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും വിട്ടുമാറിയുള്ള സമാന്തര റോഡിന്റെ നിര്‍മാണ അനുമതിക്ക് വേണ്ടി രണ്ട് പതിറ്റാണ്ടുകളോളം  നഗരസഭാ മാറി മാറി ഭരിച്ച വിവിധ ഭരണാധികാരികള്‍ റെയില്‍വെ അധികൃതരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഇതിനിടെ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ചേര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ രാപ്പകല്‍ കഠിനാധ്വാനം ചെയ്ത് നിര്‍മ്മിച്ച റോഡാണ് 24 മണിക്കൂര്‍ പോലും തികയുന്നതിന് മുമ്പേ റെയില്‍വെയുടെ അധീനതയിലുള്ള സ്ഥലത്ത് റോഡിന് കുറുകെ ഇരുമ്പ് ദണ്ഡുകള്‍ കുഴിച്ചിട്ട് അധികൃതര്‍ ഗതാഗതം തടസ്സപ്പെടുത്തിയത്.

നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ രാപ്പകല്‍ പ്രയത്‌നിച്ച് നിര്‍മിച്ച റോഡിന് 24 മണിക്കൂര്‍ തികയും മുമ്പേ റെയില്‍വെയുടെ കടിഞ്ഞാണ്‍

Keywords:  kasaragod, Kerala, Kanhangad-Municipality, Road, Railway, hospital, Alamippalli, Kushal Nagar, Municipal chairman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL