city-gold-ad-for-blogger
Aster MIMS 10/10/2023

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം

പൊതുവിതരണ സമ്പ്രദായത്തിലെ വീഴ്ചക്കെതിരെ അണങ്കൂര്‍ മേഖല മുസ്ലിം ലീഗ് പ്രധിഷേധം സംഘടിപ്പിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 28/10/2016) കേരളത്തിലെ സാധാരക്കാരായ ജനങ്ങളുടെ അവശ്യ കേന്ദ്രമായ പൊതുവിതരണ കേന്ദ്രങ്ങള്‍ സര്‍ക്കാറിന്റെ പിടിപ്പുകേടുമൂലം താറുമാറായിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന് നല്‍കാത്തതുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതമടക്കം മുടങ്ങിയിരിക്കുകയാണ്. എന്നിട്ടുപോലും അടിയന്തിര നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സമീപനം മാറ്റി പൊതുവിതരണ കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരമുളള കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അണങ്കൂര്‍ മേഖല മുസ്ലിം ലീഗ് വിദ്യാനഗര്‍ 132 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ഇ അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് എ എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി, എ കെ മുഹമ്മദ് കുഞ്ഞി, ഖാലിദ് പച്ചക്കാട്, ബി എം സി ബഷീര്‍, റഷീദ് തുരുത്തി, അബ്ദുര്‍ റസാഖ് ബെദിര, നിസാം കൊല്ലമ്പാടി, ശബീര്‍ തുരുത്തി, ഹാരിസ് ബെദിര, അബ്ദുല്‍ കരീം പച്ചക്കാട് എന്നിവര്‍ സംബന്ധിച്ചു. മമ്മു ചാല സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം


മുസ്ലിം ലീഗ് തെരുവത്ത് റേഷന്‍ കടയ്ക്കു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തെരുവത്ത്: റേഷന്‍ കാര്‍ഡ് പുന: ക്രമീകരണ അപാകതകള്‍ പരിഹരിക്കുക, പൊതു വിതരണ സംവിധാനം പുന: സ്ഥാപിക്കുക, എ.പി.എല്‍- ബി.പി.എല്‍ നിര്‍ണ്ണയ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ക്ക് മുമ്പില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് തെരുവത്ത് റേഷന്‍ കടയ്ക്കു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. എ എം കടവത്ത് ഉദ്ഘാടനം ചെയ്തു. ടി.എ മുക്താര്‍ സ്വാഗതവും ബഷീര്‍ തൊട്ടാന്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം


പട്ടിണിക്കിടുന്ന സര്‍ക്കാറിനോട് പ്രതിഷേധവുമായി എടച്ചാകൈ മുസ്ലിം ലീഗ് റേഷന്‍ ഷോപ്പ് ഉപരോധിച്ചു

കാസര്‍കോട്: ഇന്ത്യയിലെ തന്നെ ഏറ്റവും സുതാര്യവും സുധ്യര്‍ഹവുമായ പൊതുവിതരണ ശൃംഖലയെ തകര്‍ക്കുകയും സാധാരണക്കാരന് ലഭ്യമാകേണ്ടുന്ന ഭക്ഷ്യവസ്തുക്കള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന നടപടി നീതീകരിക്കാനാവില്ലെന്ന് എം.സി.ഖമറുദ്ദീന്‍ പറഞ്ഞു. എടച്ചാകൈ റേഷന്‍ ഷോപ്പിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടം നല്‍കേണ്ട പ്രാഥമിക മര്യാദയാണ് ഭക്ഷ്യ സുരക്ഷയെന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കേരളം ഭരിച്ചപ്പോള്‍ ഒരു പരിധി വരെ ഈ സംവിധാനത്തെ പോറല്‍ ഏല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള എല്‍.ഡി.എഫ് ഗവണ്‍മെന്റ് ജനങ്ങളുടെ പ്രയാസങ്ങള്‍ കാണാനോ പരിഹരിക്കാനോ ഒരുക്കമല്ലന്നെതിന്റെ തെളിവാണ് കാലിച്ചാക്കുമായി റേഷന്‍ ഷോപ്പ് തുറക്കേണ്ട ഗതികേടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.കെ.സി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ. നാസര്‍ സ്വാഗതം പറഞ്ഞു. പി.പി. ഹസൈനാര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ. മുഹമ്മദ് കുഞ്ഞി, ഇസ്മാഈല്‍ ഹാജി, ഇര്‍ഷാദ്, മൊയ്തു, റംഷാദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം


കുന്നുംകൈ റേഷന്‍ കടക്ക് മുമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കുന്നുംകൈ: നിര്‍ത്തലാക്കിയ റേഷനരി പുനസ്ഥാപിക്കുക, മുന്‍ഗണന ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കുന്നുംകൈ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നുംകൈ റേഷന്‍ കടക്ക് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ജാതിയില്‍ അസിനാര്‍ ഉദ്ഘാടനം ചെയ്തു.

കെ എന്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി  അധ്യക്ഷത വഹിച്ചു. എ ദുല്‍കിഫിലി, എന്‍ പി അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, വി കെ സൈനുദ്ദീന്‍, എന്‍ പി നൗഫല്‍, പി കെ ശാദുലി, പി കെ മുഹമ്മദ് കുഞ്ഞി, സയ്യിദ് ഫസല്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം

റേഷന്‍ സംവിധാനം താറുമാറാക്കിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ മുസ്ലിം ലീഗ് റേഷന്‍ ഷോപ്പ് ധര്‍ണ നടത്തി

മൊഗ്രാല്‍: റേഷന്‍ സംവിധാനം താറുമാറാക്കുകയും പാവങ്ങള്‍ക്ക് അരി നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുള്‍ക്കെതിരെ മുസ്ലിം ലീഗ് മൊഗ്രാല്‍ കൊപ്ര ബസാര്‍ റേഷന്‍ ഷോപ്പിനു മുന്നില്‍ ധര്‍ണ നടത്തി. പ്രിയോറിട്ടി ലിസ്റ്റില്‍ അര്‍ഹരെ ഉള്‍പ്പെടുത്തണമെന്നും അനര്‍ഹരെ ഒഴിവാക്കണമെന്നും അതിനായി ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി തെളിവെടുപ്പ് നടത്തണമെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ സാഹിബ് പറഞ്ഞു.

ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി എന്‍ മുഹമ്മദലി, ടി.എം ഷുഐബ്, ഇബ്രാഹിം ഹാജി പെര്‍വാഡ്, സത്താര്‍ ആരിക്കാടി, മുഹമ്മദ് പേരാല്‍, സി എച്ച് ഖാദര്‍, യൂസുഫ് പാച്ചാണി, നിയാസ് മൊഗ്രാല്‍, കരീം അരിമല, ജംഷീര്‍ മൊഗ്രാല്‍, നൗഷാദ് എം ഐ, മമ്മുട്ടി, അബു പേരാല്‍, മുനീബ് കോട്ട, ഷരീഫ്, സി എം മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് പെര്‍വാഡ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം

ജനങ്ങളെ പട്ടിണിക്കിട്ട് കേരളവും കേന്ദ്രവും കൂട്ടുകച്ചവടം നടത്തുന്നു: ചെര്‍ക്കളം അബ്ദുല്ല

ചെര്‍ക്കള: യു ഡി എഫ് ഭരണത്തില്‍ എല്ലാം ശരിയായിരുന്ന കേരളത്തിലിന്ന് ഇടത് പക്ഷ ഭരണത്തില്‍ അരി പോലും കിട്ടാനില്ലെന്നും ഇപ്പോള്‍ ജനങ്ങളെ പട്ടിണിക്കിട്ട് കേന്ദ്ര കേരള ഭരണക്കാര്‍ കൂട്ടുകച്ചവടം നടത്തുകയാണെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. റേഷന്‍ സമ്രദായം അട്ടിമറിച്ച കേന്ദ്ര കേരള സര്‍ക്കാറുകളുടെ നടപടിക്കെതിരെ ചെര്‍ക്കള റേഷന്‍ ഷോപ്പിന് മുമ്പില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ ബി കെ അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. സി എച്ച് മുഹമ്മദ് ചായിന്റടി, മൂസ ബി ചെര്‍ക്കള, നാസര്‍ ചായിന്റടി, ഹാരിസ് തായല്‍, സി ടി റിയാസ്, സി സലീം ചെര്‍ക്കള,  സി ബി ലത്തീഫ്,  ഇബ്രാഹിം ബേര്‍ക്ക, ആമു തായല്‍, സി എ അഹ്മദ് കബീര്‍, ആമു സ്‌റ്റോര്‍, അച്ചു ബദ്രിയ, എം സി എ ഫൈസല്‍, ഇഖ്ബാല്‍ ന്യൂ ബേവിഞ്ച, മുത്തലിബ് ബേര്‍ക്ക, അലി മാവിനക്കട്ട, അബ്ദുല്‍ ഖാദര്‍ സിദ്ദ, അബ്ദുല്‍ ഖാദര്‍ തായല്‍, അഷ്‌റഫ് വെസ്റ്റ്, ബി എ സലാം ബാലടുക്കം, ടി എ സമീര്‍, ആമു ദുബൈ എന്നിവര്‍ സംസാരിച്ചു. ഹാഷിം ബംബ്രാണി നന്ദി പറഞ്ഞു.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം

സന്തോഷ് നഗര്‍ മേഖല പ്രതിഷേധ ധര്‍ണ്ണ നടത്തി

സന്തോഷ് നഗര്‍: റേഷന്‍ സംവിധാനം അട്ടിമറിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ സമിപനത്തിനെതിരെ സന്തോഷ് നഗര്‍ മേഖല പ്രതിഷേധ ധര്‍ണ്ണ മുസ്ലിംലിഗ് സംസ്ഥന വൈസ് പ്രസിഡന്റ് സി ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.

20-ാം വാര്‍ഡ് പ്രസിഡന്റ് ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി കടവത്ത്, പഞ്ചായത്ത് സെക്രട്ടറി മഹമൂദ് കുഞ്ഞിക്കാനം, വാര്‍ഡ് മെമ്പര്‍മാരായ അഹമ്മദ് ഹാജി തായില്‍, എന്‍ എ പ്രവാസി ലീഗ് ഖാദര്‍ ഹാജി ചെങ്കള, ബേര്‍ക്ക മുഹമ്മദ്, സി ബി ലത്തീഫ്, അഷ്‌റഫ് ബോബി, ലത്വിഫ് നയന്മാര്‍മൂല, ഹാരീസ് തൈവളപ്പ്, ജസീര്‍ ചെങ്കള, മജീദ് ബി കെ, ഹനീഫ പാറ എന്നീവര്‍ പ്രസംഗിച്ചു. സുബൈര്‍ മാര സ്വാഗതവും ഹമീദ് നെക്കര നന്ദിയും പറഞ്ഞു.

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം

കുണ്ടാര്‍ റേഷന്‍ കടക്ക് മുന്നില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം
കുണ്ടാര്‍ റേഷന്‍ കടക്ക് മുന്നില്‍ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമം സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ആര്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ് റേഷന്‍ ഷോപ്പ് ഉപരോധിച്ചു


പ്രതിഷേധം വ്യാപകമായി; വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഷോപ്പ് ഉപരോധം

Also Read:
ജലീല്‍ സഖാവും പിണറായി സഖാവും രക്ഷപ്പെട്ടോട്ടെ എന്നു വിചാരിച്ച് ലീഗ് സഖാക്കള്‍ കയറിപ്പിടിച്ച താടി കത്തിയപ്പോള്‍...

Keywords:  Kasaragod, Kerala, Muslim-league, Ration Shop, Protest, Protest before Ration shops by Muslim League.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL