city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പെട്രോള്‍ ഊറ്റുന്നതിന് അറുതിയില്ല; ഫോട്ടോ പുറത്ത്

കാസര്‍കോട്: (www.kasargodvartha.com 31/10/2016) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ഊറ്റുന്ന സംഘം വീണ്ടും സജീവമായി. നേരത്തെ പോലീസ് നിരീക്ഷണം ശക്തമായതോടെ ഇവരുടെ പ്രവര്‍ത്തനം നിലച്ചിരുന്നുവെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റുന്നതിനായി പ്രത്യേക സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുകയാണ്.

ബൈക്കുകളുടെ പെട്രോള്‍ ടാങ്കില്‍ നിന്നുള്ള പൈപ്പ് ഊരിമാറ്റി അവിടെ പ്ലാസ്റ്റിക് കുപ്പി ഘടിപ്പിച്ച് മാറി നില്‍ക്കുകയാണ് സംഘം ചെയ്യുന്നത്. കുപ്പിയില്‍ പെട്രോള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ പെട്രോളുമായി സ്ഥലംവിടും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കുപ്പി വെച്ച് പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പെട്ട യുവാവ് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. പെട്രോള്‍ ഊറ്റിയെടുക്കുന്നയാളെ പിടികൂടാനുറച്ച് കാത്തു നിന്നെങ്കിലും അപകടം മണത്ത വിരുതന്‍ മുങ്ങുകയാണുണ്ടായത്.

നേരത്തെ പെട്രോളൂറ്റുന്ന സംഘം സിസിടിവിയില്‍ കുടുങ്ങിയിരുന്നുവെങ്കിലും പിന്നീട് പോലീസ് അന്വേഷണം ശക്തമായതോടെ ഇവര്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ദൂരയാത്രകള്‍ കഴിഞ്ഞ് രാത്രിയിലും മറ്റും എത്തുന്നവരാണ് ഇന്ധനം മോഷ്ടിക്കപ്പെട്ട് വഴിയില്‍ കുടുങ്ങുന്നത്. പോലീസില്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും കൃത്യമായി അന്വേഷിക്കാന്‍ ജോലിത്തിരക്കു മൂലം പോലീസിന് സാധിക്കുന്നില്ല.

പോലീസ് പലപ്പോഴും പരാതികള്‍ നിസാരവത്കരിക്കുകയാണെന്ന് ഒരു വാഹനഉടമ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

Related news: 
പെട്രോള്‍ ഊറ്റുന്ന സംഘം കാസര്‍കോട്ട് സജീവം; അധ്യാപകനും തട്ടിപ്പിനിരയായി


കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പെട്രോള്‍ ഊറ്റുന്നതിന് അറുതിയില്ല; ഫോട്ടോ പുറത്ത്

Also Read:
എടാ ഞാന്‍ പെട്ടെടാ... സി പി എം ലോക്കല്‍ സെക്രട്ടറി വനിതാ അംഗത്തിന് അയച്ചുകൊടുത്ത നഗ്ന ചിത്രം നമ്പര്‍ മാറി എത്തിയത് മറ്റൊരു ഗ്രൂപ്പില്‍, സംഭവം വിവാദത്തില്‍

Keywords:  Kasaragod, Kerala, Petrol, Railway station, Police, Complaint, Investigation, CCTV, Petrol pouring gang again in Railway station premise

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL