city-gold-ad-for-blogger
Aster MIMS 10/10/2023

നഗരസഭ ഫന്‍ഡില്ലെന്ന് പറഞ്ഞപ്പോള്‍, കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സി ഐ നേരിട്ടിറങ്ങി

കാസര്‍കോട്: (www.kasargodvartha.com 27/10/2016) കാസര്‍കോട് നഗരത്തില്‍ കാട് മൂടിക്കിടന്ന സ്ഥലത്ത് വാഹനപാര്‍ക്കിംഗിന് സൗകര്യമൊരുക്കാന്‍ സി ഐ നേരിട്ട് രംഗത്തിറങ്ങി. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തെ അനധികൃത കച്ചവടങ്ങളും ഇരിപ്പിടങ്ങളും ഒഴിപ്പിച്ച സി ഐ അവിടെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് ഫന്‍ഡില്ലെന്ന് അറിയിച്ചതോടെ നഗരസഭയുടെ അനുമതിയോടെ സി ഐ അബ്ദുര്‍ റഹീമും പോലീസുകാരും ശ്രമദാനത്തിലൂടെ പാര്‍ക്കിംഗ് സ്ഥലം ഒരുക്കുകയായിരുന്നു.

ജെ സി ബിയും മറ്റും കൊണ്ടുവന്ന് സ്ഥലം നിരപ്പാക്കിയാണ് 25 ഓളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. ബുധനാഴ്ച രാവിലെ മുതല്‍ വാഹനപാര്‍ക്കിംഗിന് സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രാത്രിയോടെയാണ് ജെ സി ബി കൊണ്ടുവന്ന് സ്ഥലം നിരപ്പാക്കിയത്. ഇതിന് മുകളില്‍ മണ്ണിട്ട് ഉയര്‍ത്തി വ്യാഴാഴ്ച രാത്രിയോടെ പാര്‍ക്കിംഗ് സ്ഥലം പൂര്‍ണ സജ്ജമാകും.

കാസര്‍കോട് നഗരസഭയുടെ ഫണ്ടുപയോഗിച്ച് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്, ബാങ്ക് റോഡ്, കറന്തക്കാട്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നഗരത്തിലെത്തുന്ന വാഹനങ്ങളില്‍ നിന്നും പണമീടാക്കിയുള്ള വാഹനപാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ നഗരസഭയും പോലീസും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ സ്ഥല നിര്‍ണയവും നടത്തിയിരുന്നു. പേ പാര്‍ക്കിംഗ് ഒരുക്കാന്‍ സമയം വേണ്ടിവരുമെന്നത് കണ്ടാണ് സി ഐ മുന്നിട്ടിറങ്ങി താല്‍ക്കാലിക പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയത്.

നഗരസഭയും പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് മുന്നോടിയായാണ് കയ്യേറിയ സ്ഥലം ഒഴിപ്പിച്ച് പുതിയ പാര്‍ക്കിംഗ് സ്ഥലം ഒരുക്കിയത്. തെരുവ് കച്ചവടക്കാരെ മറ്റൊരു സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. പേ പാര്‍ക്കിംഗ് സൗകര്യം യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമാകും.

നഗരസഭ ഫന്‍ഡില്ലെന്ന് പറഞ്ഞപ്പോള്‍, കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സി ഐ നേരിട്ടിറങ്ങി

നഗരസഭ ഫന്‍ഡില്ലെന്ന് പറഞ്ഞപ്പോള്‍, കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സി ഐ നേരിട്ടിറങ്ങി

നഗരസഭ ഫന്‍ഡില്ലെന്ന് പറഞ്ഞപ്പോള്‍, കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സി ഐ നേരിട്ടിറങ്ങി

Keywords : Municipality, Police, Kasaragod, Vehicle, Parking Place, CI Abdul Raheem.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL