city-gold-ad-for-blogger
Aster MIMS 10/10/2023

ആയങ്കടവ് പാലത്തിന്റെ നിര്‍മ്മാണതടസം നീങ്ങി; പ്രവൃത്തി പുതിയ കരാറുകാരന്‍ ഏറ്റെടുത്തു

കൊളത്തൂര്‍: (www.kasargodvartha.com 28/10/2016) തറക്കല്ലിട്ടതിനു ശേഷം കരാറുകാരന്‍ പിന്മാറിയതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ആയങ്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍ മുന്‍കൈയെടുത്താണ് അനിശ്ചിതത്വത്തിലായ നിര്‍മ്മാണ പ്രവൃത്തി പുതിയ കരാറുകാരെ വെച്ച് പുനരാരംഭിക്കാന്‍ നടപടിയായത്.

ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പാക്കേജിലുള്‍പ്പെടുത്തിയാണ് പുല്ലൂര്‍, പെരിയ, ബേഡകം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആയങ്കടവ് പാലത്തിനു പദ്ധതി തയ്യാറാക്കിയത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ടെണ്ടര്‍ നടപടികള്‍. എല്‍ ഒ പി കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം പ്രവൃത്തി ഏറ്റെടുത്തെങ്കിലും തറക്കല്ലിടല്‍ ചടങ്ങല്ലാതെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിനു തറക്കല്ലിട്ടത്.

പെര്‍ളടുക്കത്തെ പെരിയ- ആയമ്പാറ റോഡുമായി ബന്ധിപ്പിച്ചാണ് വാവടുക്കം പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നത്. നിശ്ചിത കാലയളവില്‍ പ്രവൃത്തി ആരംഭിക്കാതെ കരാറുകാരന്‍ പിന്മാറിയതോടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ ശ്രമഫലമായാണ് വീണ്ടും പ്രവൃത്തി ടെണ്ടര്‍ ചെയ്തത്. 14 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കിയ പാലത്തിന്റെ നിര്‍മ്മാണം 12 കോടിക്ക് ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്.

അഞ്ചു മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് കരാറുകാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളതെന്ന് നടപടികള്‍ വിലയിരുത്താനെത്തിയ കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തി ഈയാഴ്ച തന്നെ ആരംഭിക്കുമെന്ന് ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജാനിഷ് അറിയിച്ചു.


ആയങ്കടവ് പാലത്തിന്റെ നിര്‍മ്മാണതടസം നീങ്ങി; പ്രവൃത്തി പുതിയ കരാറുകാരന്‍ ഏറ്റെടുത്തു

Keywords:  Kasaragod, Kerala, Kolathur, Bridge, District, K. Kuniraman (Uduma), K.Kunhiraman MLA, New contractor for Ayankadavu bridge.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL