മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്കി
Oct 21, 2016, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 21/10/2016) ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്കി. നിയമസഭ നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ നടത്തരുതെന്ന് സ്പീക്കറുടെ റൂളിംഗ് നിലവിലിരിക്കെ സ്ഥലം എം എല്‍ എ പോലുമറിയാതെ കാസര്‍കോട് മണ്ഡലത്തില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്പീക്കര്‍ക്ക് നല്കിയ പരാതി.
വ്യാഴാഴ്ച തന്നെ സ്പീക്കര്‍ക്ക് പരാതി നല്കിയ എന്‍ എ നെല്ലിക്കുന്ന് വെള്ളിയാഴ്ച ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എന്‍ എ നെല്ലിക്കുന്നിനെ അനുകൂലിച്ച് സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സ്പീക്കര്‍ റൂളിംഗ് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നാല് ഔദ്യോഗിക പരിപാടികളിലും ഏതാനും സ്വകാര്യ പരിപാടികളിലുമാണ് മന്ത്രി പങ്കെടുത്തത്. രാവിലെ ചന്ദ്രഗിരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടോദ്ഘാടനവും, ഉദുമ കാപ്പില്‍ സന്ദര്‍ശനവും, ബേക്കല്‍ ഗവ. ഫിഷറീസ് സ്കൂളിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും തുടര്‍ന്ന് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥ യോഗത്തിലുമാണ് മന്ത്രി പങ്കെടുത്തത്. കാസര്‍കോട് ഹാര്‍ബറും മന്ത്രി സന്ദര്‍ശിച്ചിരുന്നു. നെല്ലിക്കുന്നിലെ റോഡ് തകര്‍ന്ന സ്ഥലവും മന്ത്രി സന്ദര്‍ശിച്ചിരുന്നു.

Keywords: Kasaragod, Kerala, MLA, N.A.Nellikunnu, Minister, complaint, N.A Nellikkunnu MLA's complaint against minister Mercykutty amma.