ബംഗളൂര് എയര്‍പോര്‍ട്ടില്‍നിന്നും കാണാതായ കാര്‍ഗോ സെക്ഷനിലെ ജീവനക്കാരിയായ തൃക്കരിപ്പൂരിലെ യുവതി ശ്രീലങ്കയില്‍
Oct 21, 2016, 10:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/10/2016) ബംഗളൂര് എയര്‍പോര്‍ട്ടില്‍നിന്നും കാണാതായ കാര്‍ഗോ സെക്ഷനിലെ ജീവനക്കാരിയായ തൃക്കരിപ്പൂരിലെ യുവതി ശ്രീലങ്കയിലെന്ന് വിവരം. തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ കരുണാകരന്റെ മകള്‍ കെ കാവ്യയെയാണ് (22) കാണാതായത്. 2015 മുതല്‍ ബംഗളൂരു എയര്‍ പോര്‍ട്ടിലെ കാര്‍ഗോ സെക്ഷനില്‍ ജോലിചെയ്തുവരികയായിരുന്നു കാവ്യ.
ഇതിന് ശേഷം വീട്ടിലേക്ക് വിളിക്കുകയോ മറ്റോ ചെയ്യാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കാവ്യയെ കാണാതായതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടയിലാണ് യുവതി വീട്ടുകാരെ വിളിച്ച് താന്‍ ശ്രീലങ്കയിലാണെന്ന വിവരം അറിയിച്ചത്.

Keywords: Trikaripur, Kasaragod, Kerala, Missing, Missing cargo employee found in Sri Lanka