city-gold-ad-for-blogger
Aster MIMS 10/10/2023

കോട്ടപ്പുറം തിയേറ്റര്‍ കോംപ്ലക്‌സിനെതിരെ ലീഗും ഐഎന്‍എല്ലും, തദ്ദേശവാസികളില്‍ പ്രതിഷേധം ശക്തം; നഗരസഭാ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച

നീലേശ്വരം: (www.kasargodvartha.com 27.10.2016) കോട്ടപ്പുറത്ത് സ്‌കൂളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തായി തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശവാസികളും രംഗത്തിറങ്ങിയതോടെ പ്രതിഷേധം ശക്തമായി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച രാവിലെ 10.30ന് നഗരസഭ കൗണ്‍സില്‍ യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

തിയേറ്ററില്ലാത്ത കേരളത്തിലെ ഏക നഗരസഭയായ നീലേശ്വരത്ത് തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തന്നെയാണ് മുന്നോട്ട് വന്നത്. ഇതിനായി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌കൂളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തായി തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നതിരെ ഐഎന്‍എല്‍, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടപ്പുറം സി എച്ച് മുഹമ്മദ്‌കോയ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ചേര്‍ന്നുള്ള സ്ഥലം സ്‌കൂള്‍ വികസനത്തിനായി തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് പിടിഎ കമ്മിറ്റിയും രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

അതേ സമയം കോട്ടപ്പുറത്ത് തിയേറ്റര്‍ സ്ഥാപിക്കുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് നഗരസഭ. എന്നാല്‍ പ്രതിഷേധം അവഗണിച്ച് തിയേറ്റര്‍ കോംപ്ലക്‌സ് പണിയാന്‍ കൗണ്‍സില്‍ തീരുമാനിച്ചാല്‍ ബഹുജന പ്രക്ഷോഭം ശക്തമാക്കി മുന്നോട്ട് പോകാനാണ് ഐഎന്‍എല്ലിന്റെയും ലീഗിന്റെയും പിടിഎ കമ്മിറ്റിയുടെയും തീരുമാനം.

കോട്ടപ്പുറം തിയേറ്റര്‍ കോംപ്ലക്‌സിനെതിരെ ലീഗും ഐഎന്‍എല്ലും, തദ്ദേശവാസികളില്‍ പ്രതിഷേധം ശക്തം; നഗരസഭാ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച

Keywords:  Kerala, kasaragod, Theater, INL, IUML, Nileshwaram, Protest, Municipality, Political party, PTA, school, Kottappuram, CH Muhammed Koya HSS.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL