city-gold-ad-for-blogger
Aster MIMS 10/10/2023

വാട്‌സാപ്പില്‍ ഭര്‍ത്താവ് പ്രതികരിച്ചതിന് വീട്ടില്‍ കയറി അക്രമം; വീട്ടമ്മക്കും സഹോദരനും പരിക്ക്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/10/2016) പടന്നക്കടപ്പുറത്തെ ക്ലബ്ബിന്റ അധികാര തര്‍ക്കം വീണ്ടും അക്രമത്തില്‍ കലാശിച്ചു. പടന്നക്കടപ്പുറത്ത് പ്രവര്‍ത്തിച്ചു വരുന്ന ജോളി ഫ്രണ്ട്‌സ് ക്ലബ്ബ് ഭരണ സമിതിയുടെ തര്‍ക്കത്തില്‍ വാട്‌സാപ്പിലൂടെ പ്രതികരിച്ചതിന് പടന്ന കാവുന്തലയിലെ വീട്ടിലെത്തിയ സംഘം അക്രമിച്ചതായി പരാതി.

പരിക്കേറ്റ പടന്ന കാവുന്തലയിലെ പെരിങ്ങളം മുസ്തഫയുടെ ഭാര്യ സി എച്ച് ഫൗസിയ (30), സഹോദരന്‍ സി എച്ച് സൈഫുദ്ദീന്‍ (20) എന്നിവരെ ചെറുവത്തൂരിലെ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കടപ്പുറത്തെ ക്ലബ്ബിന്റെ അധികാര തര്‍ക്കത്തില്‍ വൈസ് പ്രസിഡന്റ് ലത്തീഫ് പക്ഷത്തോടൊപ്പം നിന്ന് വാട്‌സാപ്പിലൂടെ കഴിഞ്ഞ ദിവസം ഫൗസിയയുടെ ഭര്‍ത്താവ് മുസ്തഫ പ്രതികരിച്ചിരുന്നു.
ഇതിലുള്ള വിരോധമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പടന്ന കാവുന്തലയിലെ മുസ്തഫയുടെ വീട്ടില്‍ കയറി പടന്നകടപ്പുറം സ്വദേശികളായ മുജിത്തബ്, നിസാമുദ്ദീന്‍ തുടങ്ങി നാല് പേരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയതെന്ന് ഫൗസിയയും സഹോദരന്‍ സൈഫുദ്ദീനും പരാതിപ്പെട്ടു.

ക്ലബ്ബ് തര്‍ക്കത്തില്‍ വൈസ് പ്രസിഡന്റ് പടന്നക്കടപ്പുറത്തെ യു എം അബ്ദുല്‍ ലത്തീഫിന് നേരെ ജൂണില്‍ വധശ്രമം നടന്നിരുന്നു. ചന്തേര പോലീസ് അക്രമം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പില്‍ ഭര്‍ത്താവ് പ്രതികരിച്ചതിന് വീട്ടില്‍ കയറി അക്രമം; വീട്ടമ്മക്കും സഹോദരനും പരിക്ക്

Keywords: Trikaripur, Kasaragod, Attack, Case, Assault, Injured, Kerala, Housewife and brother assaulted 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL