city-gold-ad-for-blogger
Aster MIMS 10/10/2023

ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്ത സംഭവം: അഡ്വ. സി ഷുക്കൂറിനെതിരെ കാഞ്ഞങ്ങാട് പ്രകടനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/10/2016) സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ നിരന്തരം പ്രസംഗിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പരാതിക്കാരനായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂറിനെതിരെ കാഞ്ഞങ്ങാട്ട് പ്രതിഷേധ പ്രകടനം നടത്തി.

ശശികല ടീച്ചര്‍ക്കെതിരെ അപവാദ പ്രചരണം നടത്തി വ്യാജ പരാതി നല്‍കിയെന്നാരോപിച്ചായിരുന്നു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഒരാഴ്ച മുമ്പാണ് കെ പി ശശികലയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് ഷുക്കൂര്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസാണ് ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

നേരത്തെ ഷുക്കൂര്‍ നല്‍കിയ സമാന പരാതിയില്‍ സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ഷംസുദ്ദീനെതിരെ പിന്നീട് യു എ പി എയും ചുമത്തിയിരുന്നു.

ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്ത സംഭവം: അഡ്വ. സി ഷുക്കൂറിനെതിരെ കാഞ്ഞങ്ങാട് പ്രകടനം

Related News: വര്‍ഗീയ വിദ്വേഷ പ്രസംഗം: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു

Keywords : Kanhangad, Complaint, Kasaragod, Protest, KP Shashikala, Adv C Shukoor.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL