Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ കൊല്ലാകൊല ചെയ്യുന്നു: എ അബ്ദുര്‍ റഹ് മാന്‍

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും പുനരിവാസവും ഏകോപ്പിച്ച് നടത്താന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ Kasaragod, Kerala, STU, STU-Abdul-Rahman, LDF, UDF, Endosulfan, Treatment, Government, Budget, Oommen Chandy,
കാസര്‍കോട്: (www.kasargodvartha.com  22/10/2016) എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും പുനരിവാസവും ഏകോപ്പിച്ച് നടത്താന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ രൂപികരിച്ച ജില്ലാതല ദുരിതപരിഹാര സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജീവമാക്കി എല്‍ ഡി എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കൊല്ലാകൊല ചെയ്യുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നന്മക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ യു ഡി എഫ് സര്‍ക്കാര്‍ അവസാന ബജറ്റില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് നീക്കിവെച്ച 10 കോടി രൂപയുടെ തുടര്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ജില്ലയുടെ ചുമലത വഹിച്ചിരുന്ന മന്ത്രി കെ പി മോഹനന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എല്‍ ഡി എഫ്് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ജില്ലക്കാരനായ മന്ത്രിയുണ്ടായിട്ടും ഇതുവരെ സെല്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. കഴിഞ്ഞ ജനുവരി മാസത്തിലാണ് അവസാനമായി സെല്‍ യോഗം നടന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളെ രാഷ്ട്രിയ നേട്ടങ്ങള്‍ക്ക് വേണ്ടി അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഉപയോഗിക്കുകയും തിരുവനന്തപുരത്ത് ദിവസങ്ങളോളം സമരം നടത്തുകയും ചെയ്തിരുന്നു .ഇതിനായി ഇരകളുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട വിവിധ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തതാണ്.

ഭരണം മാറിയതോടെ ഇവരാരുടേയും ശബ്ദം പുറത്ത് വരുന്നില്ല സംരക്ഷസമിതിയുടെ സമരപരിപാടികളില്‍ പ്രസംഗ മത്സരം നടത്തിയിരുന്ന സാംസ്‌കാരിക നായകമാരുടേയും ബുദ്ധിജീവികളുടേയും പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍  ബാധിതരുടെ ബാങ്ക് വായ്പ കള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കും.പുരധിവാസ ഗ്രാമം, മെഡിക്കല്‍ ക്യാമ്പുകള്‍.കുടുതല്‍ സാമ്പത്തിക സഹായം മറ്റു അനുകൂല്യങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ കടലാസിലാണ്. ഇരകള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ അനുവദിച്ച ബദിയഡുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലാണ്. പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളെ വോട്ട് തട്ടാനുള്ള ഉപകരണങ്ങാക്കുകയും അധികാരത്തില്‍ എത്തിയപ്പോള്‍ ദുരിതബാധിതരെ മറക്കുകയും ചെയ്ത ഇടത് മുന്നണിയുടെ വഞ്ചന ജനങ്ങള്‍ മനസ്സിലാക്കണം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്അനുവദിച്ച മുഴുവന്‍ ആനുകുല്യങ്ങളും ലഭ്യമാക്കാനും ദുരിതപരിഹാരസെല്ലിന്റെ പ്രവര്‍ത്തനം പുനാരംഭിക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അബ്ദുല്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, STU, STU-Abdul-Rahman, LDF, UDF, Endosulfan, Treatment, Government, Budget, Oommen Chandy,