Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

സ്വകാര്യ വ്യക്തിയുടെ കണ്‍സ്ട്രക്ഷന്‍ സ്ഥലത്തേക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചതിനെതിരെ ഗ്രാമസഭാ യോഗത്തില്‍ ബഹളം

സ്വകാര്യ വ്യക്തിയുടെ കണ്‍സ്ട്രക്ഷന്‍ സ്ഥലത്തേക്ക് ലക്ഷങ്ങള്‍ ചിലവഴിച്ച് കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുന്നതിനെതിരെ ബാങ്കോട് 25-ാം വാര്‍ഡ് ഗ്രാമസഭാ Bangod, Meeting, Contractors, Road, Concrete, Grama Sabha
ബാങ്കോട്: (www.kasargodvartha.com 27/10/2016) സ്വകാര്യ വ്യക്തിയുടെ കണ്‍സ്ട്രക്ഷന്‍ സ്ഥലത്തേക്ക് ലക്ഷങ്ങള്‍ ചിലവഴിച്ച് കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുന്നതിനെതിരെ ബാങ്കോട് 25-ാം വാര്‍ഡ് ഗ്രാമസഭാ യോഗത്തില്‍ ബഹളം. കഴിഞ്ഞ ഭരണ സമിതി കാലയളവില്‍ സ്വകാര്യ വ്യക്തിയുടെ നിര്‍മാണ സ്ഥലത്തേക്ക് 50 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത് വഴി കൗണ്‍സിലര്‍ ക്രമക്കേടിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.

ജനങ്ങള്‍ക്ക് ഗുണകരമാകേണ്ട ഫണ്ട് വകമാറ്റി ചിലവഴിച്ചത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഗ്രാമസഭാ യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആവശ്യപ്പെട്ടു. ആവശ്യം മുന്‍നിര്‍ത്തി ഇതേകുറിച്ച് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് ജി എച്ച് എം ഭാരവാഹി ബുര്‍ഹാന്‍ തളങ്കര പറഞ്ഞു.

ഗ്രാമസഭാ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫര്‍സാന ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ മുജീബ് തളങ്കര ഉദ്ഘടനം ചെയ്തു. മുനീര്‍ ബാങ്കോട് സ്വാഗതവും സാഹിദ യൂസഫ് നന്ദിയും പറഞ്ഞു.

Controversy over road concreting to private construction site

Keywords: Bangod, Meeting, Contractors, Road, Concrete, Grama Sabha, Controversy over road concreting to private construction site.