city-gold-ad-for-blogger
Aster MIMS 10/10/2023

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ ഒരുലക്ഷം രൂപയും ജീപ്പുമായി 10 വര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 24/10/2016) 10 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയും ജീപ്പുമായി ഭര്‍ത്താവ് മുങ്ങിയെന്ന യുവതിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഷൗക്കത്തലിയുടെ മകള്‍ സെബാനയാണ് നാദാപുരം കുറ്റിയാടി തോട്ടില്‍ പാലത്തില്‍ പുളിക്കൂര്‍ ഹൗസില്‍ അബ്ദുല്‍ ലത്തീഫിനെതിരെ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് പരാതി നല്‍കിയത്. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം ലത്തീഫിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

ആദ്യം പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത അബ്ദുല്‍ ലത്തീഫ് ഈ യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയും പിന്നീട് സെബാനയെ വിവാഹം ചെയ്യുകയുമായിരുന്നു. 2001 ആഗസ്ത് 19നാണ് സെബാനയെ ലത്തീഫ് വിവാഹം ചെയ്തത്. സെബാനയുടെ പിതാവ് ലത്തീഫിന് സ്ത്രീധനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും നല്‍കിയിരുന്നു. കുറച്ചുനാള്‍ സെബാനക്കൊപ്പം താമസിച്ച ശേഷം ലത്തീഫ് പണവും ജീപ്പുമായി സ്ഥലം വിടുകയായിരുന്നു.

ലത്തീഫ് മുങ്ങിയിട്ട് 10 വര്‍ഷമായെങ്കിലും സെബാന കഴിഞ്ഞ ദിവസമാണ് എസ് പിക്ക് പരാതി നല്‍കിയത്. കാസര്‍കോട് ജില്ലയിലെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ളതും സമീപകാലത്തുണ്ടായതുമായ എല്ലാ തിരോധാനങ്ങളും പോലീസിനെ അറിയിക്കണമെന്ന എന്‍ ഐ എയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലത്തീഫ് മുങ്ങിയ സംഭവത്തില്‍ ഭാര്യ സെബാന പോലീസില്‍ പരാതി നല്‍കിയത്. ജില്ലയില്‍ നിന്നുംകാണാതായ ഏതാനും യുവതി-യുവാക്കള്‍ തീവ്രവാദ സംഘടനയായ ദാഇഷില്‍ ചേര്‍ന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് മുഴുവന്‍ തിരോധാനങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍ ഐ എയുടെ കര്‍ശന നിര്‍ദേശം വന്നത്. തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ അബ്ദുല്‍ ലത്തീഫ് നിരവധി കേസുകളില്‍ പ്രതി കൂടിയാണ്. ലത്തീഫിനെതിരെ കഞ്ചാവ് കേസുകളും കവര്‍ച്ചോകേസുകളും നിലവിലുണ്ട്. 2002 മെയ് മാസത്തില്‍ കാസര്‍കോട്ടുവെച്ച് ലത്തീഫിനെയും കൂട്ടാളി അണങ്കൂരിലെ അനൂപിനെയും രണ്ട് കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കാസര്‍കോട് കൃഷ്ണ തിയേറ്ററിന് സമീപം ഉച്ചയോടെ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇരുവരെയും പോലീസ് പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടില്‍നിന്നും കൊണ്ടുപോയ ജീപ്പിലാണ് കഞ്ചാവ് കടത്തിയിരുന്നത്.

കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട ലത്തീഫ് ജയില്‍ മോചിതനായ ശേഷവും പല തരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടുവരികയായിരുന്നു.  ഇയാള്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. കാസര്‍കോട്ട് നിന്ന് അഡീഷണല്‍ എസ് ഐ ആന്റണിയുടെ നേതൃത്വത്തിലുള്ള  അന്വേഷണസംഘം നാദാപുരത്തെത്തി യുവാവിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചു. 14 വര്‍ഷം മുമ്പ്തന്നെ ഇയാള്‍ തറവാട് വീട്ടില്‍നിന്നും പോയെന്നും പിന്നീട് മടങ്ങിവന്നില്ലെന്നുമാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്.
യുവതിയുടെ വീട്ടുകാര്‍ നല്‍കിയ ഒരുലക്ഷം രൂപയും ജീപ്പുമായി 10 വര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു

Keywords: Kasaragod, Kerala, Missing, Case, Kerala, Complaint lodged to find out missing husband

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL