city-gold-ad-for-blogger
Aster MIMS 10/10/2023

കോടതിയുത്തരവ് ലംഘിച്ച് കൈയാലയും കൃഷിയും നശിപ്പിച്ച സംഭവം: പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെടെ 40 ഓളം പേര്‍ക്കെതിരെ കേസ്

പാണത്തൂര്‍: (www.kasargodvartha.com 27/10/2016) കോടതിയുത്തരവ് ലംഘിച്ച് റോഡിന് വീതി കൂട്ടാന്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി കൈയാല തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതിന് പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെടെ 40 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പാണത്തൂര്‍ കോട്ടക്കുന്നിലെ ടി.കെ. കൃഷ്ണന്‍ നായരുടെ പരാതി പ്രകാരം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി. മോഹനന്‍, സെക്രട്ടറി ഷൈജു, പഞ്ചായത്തംഗം തമ്പാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പറമ്പില്‍ അതിക്രമിച്ചു കടന്ന് 30 മീറ്ററോളം നീളത്തില്‍ കൈയാല പൊളിച്ചു കളയുകയും  കൃഷിവിളകള്‍ നശിപ്പിച്ച് റോഡ് വെട്ടുകയും ചെയ്തുവെന്നാണ് കേസ്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടക്കുന്നിലെ ബാബു വര്‍ഗീസ്, കെ.വി. ജനാര്‍ദ്ദനന്‍, എസ്.ഗിരീഷ്, കരിയാട്ടുമൂല ഉണ്ണി, ബെന്നി മാത്യു, ബിജുകുമാര്‍, കെ.എ.കണ്ണന്‍, കണ്ണന്‍ വളപ്പില്‍ വീട്ടില്‍, അഭിലാഷ്, അനന്തു, വളപ്പില്‍ വീട്ടില്‍ കൃഷ്ണന്‍ എന്ന കിട്ടന്‍, ബിനു വര്‍ഗീസ് തെങ്ങനാല്‍, ഐക്കര പുത്തന്‍ പുരയില്‍ അജില്‍ മാത്യു, കെ. കുഞ്ഞിക്കണ്ണന്‍ നെല്ലിക്കുന്ന് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 20 പേരുമാണ് കേസിലെ മറ്റു പ്രതികള്‍.

പാണത്തൂര്‍ അത്തിക്കയ റോഡിന് വീതികൂട്ടാന്‍ കൃഷ്ണന്‍ നായരുടെ പറമ്പിന്റെ കൈയാല പൊളിച്ചു നീക്കാന്‍ നേരത്തെ പഞ്ചായത്ത് ശ്രമിച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കൈയാല പൊളിച്ച് റോഡിന് വീതി കൂട്ടരുതെന്ന് നേരത്തെ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയും കാഞ്ഞങ്ങാട് സബ് കോടതിയും വിധിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആളുകള്‍ സംഘടിച്ചെത്തി കൈയാല തകര്‍ക്കുകയും കൃഷി നാശം വരുത്തുകയും ചെയ്തത്.
ഇതു സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡി.വൈ.എസ്്പി, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് കൃഷ്ണന്‍ നായര്‍ പരാതി നല്‍കിയിരുന്നു.

Also Read:
ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായുള്ള രഹസ്യബന്ധം ഭാര്യയോട് വിളിച്ച് പറഞ്ഞ് തത്ത

കോടതിയുത്തരവ് ലംഘിച്ച് കൈയാലയും കൃഷിയും നശിപ്പിച്ച സംഭവം: പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെടെ 40 ഓളം പേര്‍ക്കെതിരെ കേസ്


Related News: 

Keywords:  Kasaragod, Kerala, Panathur, Panchayath, complaint, case, Investigation, Case against 40 including Panchayat President  for demolishing compound wall.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL