city-gold-ad-for-blogger
Aster MIMS 10/10/2023

നിയമസേവനം എല്ലാവര്‍ക്കും: ക്യാമ്പയിന്‍ തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 24.10.2016) നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എല്ലാവര്‍ക്കും നിയമസേവനം ലഭ്യമാക്കുക എന്ന തീരുമാനപ്രകാരം ജില്ലാ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ തുടങ്ങി. പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ഡിഎല്‍എസ്എ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ഫിലിപ്പ് തോമസ് അധ്യക്ഷത വഹിച്ചു. കളേ്രക്ടറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ഡിഎല്‍എസ്എ സെക്ഷന്‍ ഓഫീസര്‍ ദിനേഷ് കൊടങ്കെ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, അഡ്വ. കെ എം ബീന എന്നിവര്‍ സംസാരിച്ചു.

നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നിയമസേവന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങള്‍ വീടുകളിലെത്തി  അവബോധം നല്‍കും. കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ എഡിഎസ് അംഗങ്ങള്‍ക്കും എഡിഎസ് പിന്നീട് വീടുകളിലേക്കും നിയമസഹായ അതോറിറ്റി സേവനങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കും. എന്‍എസ്എസ് അംഗങ്ങള്‍ കോളജ് തലത്തിലും ഡിഎല്‍എസ്എ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ വീടുകളിലും എത്തി നിയമസേവനം ഉറപ്പാക്കും.

നിയമസേവനം എല്ലാവര്‍ക്കും: ക്യാമ്പയിന്‍ തുടങ്ങിസംസ്ഥാന നിയമസേവന അതോറിറ്റിയുടെ 9846700100 എന്ന നമ്പറില്‍ 24 മണിക്കൂറും നിയമസേവനം ലഭ്യമാകും. എല്ലാവരെയും നിയമ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോടതികളില്‍ നിലവിലുളള കേസുകള്‍ മീഡിയേഷന്‍ സെന്ററുകളില്‍ എത്തിച്ച് മീഡിയേറ്റര്‍മാരുടെ സഹായത്തോടെ ഒത്തുതീര്‍പ്പാക്കുന്നതടക്കമുളള നിയമസേവനങ്ങള്‍ ഡിഎല്‍എസ്എ വഴി ലഭിക്കും. നിയമസേവനങ്ങള്‍ക്കും  സഹായങ്ങള്‍ക്കുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ 04994 256189 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോഴിക്കോട് ലോക് അദാലത്തിന് 04952 367400 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords:  kasaragod, Kerala, Campaign, Programme, NSS, Kudumbasree, CDS, Mediation, Authority, Law.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL