ബൈക്ക് ട്രക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് ആംബുലന്‍സ് കയറി ദാരുണമായി മരിച്ചു
Oct 22, 2016, 10:30 IST
ഉഡുപ്പി: (www.kasargodvartha.com 22/10/2016) ബൈക്ക് ട്രക്കിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് ആംബുലന്‍സ് കയറി ദാരുണമായി മരിച്ചു. തരികെരെ ലിംഗഡഹള്ളി സ്വദേശി ചിന്താമണി എന്ന ചിന്നതമ്പി (26)യാണ് മരിച്ചത്. കോട്ട മാനൂരില്‍ വെള്ളിയാഴ്ചയാണ് അപകടം. കര്‍ഷക തൊഴിലാളിയാണ് യുവാവ്. കുന്താപൂരിലെ വാടക വീട്ടിലാണ് താമസം.
വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ട്രക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് ആംബുലന്‍സ് കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോട്ട പോലീസ് കേസെടുത്തു.

Keywords: Mangalore, Udupi, Accidental-Death, Youth, Ambulance, Bike rider falls on road- ambulance moves over, kills.