city-gold-ad-for-blogger
Aster MIMS 10/10/2023

ഏക സിവില്‍ കോഡ് മൗലികാവകാശ ലംഘനം: ബായാര്‍ തങ്ങള്‍

ബായാര്‍: (www.kasargodvartha.com 22.10.2016) ഇന്ത്യയിലെ ഓരോ പൗരനും അവനിഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കാനും, അത് ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനു വാദം നല്‍കുമ്പോള്‍ മത നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് ഏക സിവില്‍ കോഡ് അനുസരിച്ച് ജീവിക്കണ മെന്നത് മൗലികാവകാശ ലംഘനമാണെന്ന് ആത്മീയ പണ്ഡിതനും ബായാര്‍ മുജമ്മഅ് സാരഥിയുമായ സയ്യിദ് അബ്ദുര്‍ റഹ്് മാന്‍ ഇമ്പിച്ചി ക്കോയ അല്‍ ബുഖാരി പറഞ്ഞു.

ഏതൊരു മതസ്ഥനും അവനവന്റെ മതത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതിനുള്ള നിയമങ്ങളും ഉണ്ടാകുമ്പോള്‍ അതിനെ ഇല്ലായ്മ ചെയ്യുന്ന നിയമം കൊണ്ടുവന്നാല്‍ ഭരണ ഘടന പ്രാധാന്യം നല്‍കിയ ബഹുസ്വരത നഷ്ടപ്പെടുമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ഇതിനെതിരെയുള്ള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നത് ആശങ്ക ജനകമാണ്. മുത്തലാഖ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അതിന്റെ ഭാഗമാണെന്ന് വിലയിരുത്ത പ്പെടുമെന്നും തങ്ങള്‍ സൂചിപ്പിച്ചു.

ബായാര്‍ മുജമ്മഇല്‍ പതിനായിരങ്ങള്‍ സംബന്ധിച്ച സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ഥ കാര്യ ദര്‍ശി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് അല്‍ മദീന, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, കെ വി അബ്ദുല്ല ഹാജി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ഹാജി മംഗളൂരു, ശാഫി സഅദി ശിറിയ, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം പി, അബ്ദുല്‍ റസാഖ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏക സിവില്‍ കോഡ് മൗലികാവകാശ ലംഘനം: ബായാര്‍ തങ്ങള്‍

Keywords:  kasaragod, Bayar, Kerala, Manjeshwaram, Mujammah, Imbichi Koya Thangal, Religion, Uniform Civil Code, Rights.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL