city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയില്‍ എടിഎം തട്ടിപ്പ് വ്യാപകമാകുന്നു; ചിറ്റാരിക്കാല്‍ വീട്ടമ്മയുടെ 65,000 രൂപ തട്ടി

ചിറ്റാരിക്കാല്‍: (www.kasargodvartha.com 27.10.2016) ജില്ലയില്‍ എടിഎം തട്ടിപ്പ് വ്യാപകമാകുന്നു. നഗര പ്രദേശത്തായിരുന്നെങ്കില്‍ ഇപ്പോള്‍ മലയോര പ്രദേശങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് വര്‍ധിക്കുകയാണ്. ചിറ്റാരിക്കാലിലെ വീട്ടമ്മയുടെ 65,000 രൂപയാണ് എടിഎം വഴി തട്ടിയെടുത്തത്. ചിറ്റാരിക്കാല്‍ പാങ്കയത്തെ അഗസ്റ്റിന്റെ ഭാര്യ സോഫി (49)അഗസ്റ്റിനാണ് തട്ടിപ്പിനിരയായത്.

കുന്നുംകൈ കനറാ ബാങ്കിന്റെ ശാഖയില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 27, 28, 29 തീയ്യതികളിലായാണ് പണം നഷ്ടപ്പെട്ടത്. സോഫിയയുടെ മൊബൈലിലേക്ക് ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് വിളിച്ചയാള്‍, എടിഎം പാസ്‌വേഡിന്റെ കാലാവധി തീര്‍ന്നതിനാല്‍ സോഫിയയുടെ പാസ്‌വേഡ് റദ്ദാക്കപ്പെട്ടെന്നും പുതിയ പാസ് വേഡിനായി പഴയ നമ്പര്‍ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് സോഫിയ പാസ് വേഡ് നമ്പര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകള്‍ കഴിഞ്ഞ് ബാങ്കിലെത്തിയപ്പോഴാണ് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച കാര്യം സോഫിയ മനസിലാക്കുന്നത്.

തുടര്‍ന്ന് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ ബേഡകത്തെ മറ്റൊരു വീട്ടമ്മ എടിഎം തട്ടിപ്പിന് ഇരയായിരുന്നു. ബസില്‍ നഷ്ടപ്പെട്ട വീട്ടമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ബസ് ജീവനക്കാരായ ക്ലീനറും, സുഹൃത്തും ചേര്‍ന്ന് മാവുങ്കാല്‍ എടിഎമ്മില്‍ നിന്നും 39,000 രൂപയാണ് പിന്‍വലിച്ചത്. ബേഡകം എസ്‌ഐ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്.

ജില്ലയില്‍ എടിഎം തട്ടിപ്പ് വ്യാപകമാകുന്നു; ചിറ്റാരിക്കാല്‍ വീട്ടമ്മയുടെ 65,000 രൂപ തട്ടി

Keywords:  Kerala, kasaragod, Fraud, Robbery, chittarikkal, Kanhangad, Bank, Investigation, Police, Bus, ATM, Canara Bank, Complaint. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL