city-gold-ad-for-blogger
Aster MIMS 10/10/2023

രണ്ട് കിലോ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റില്‍; രക്ഷപ്പെട്ട മൂന്നാമനെ പോലീസ് തിരയുന്നു

കുമ്പള: (www.kasargodvartha.com 24/10/2016) രണ്ട് കിലോ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റു ചെയ്തു. മംഗല്‍പാടി സുബയ്യകട്ടയിലെ ലത്വീഫ് (31), ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ മുഹമ്മദ് സിദ്ദീഖ് (28) എന്നിവരെയാണ് കുമ്പള സി ഐ വി.വി മനോജ്, എസ് ഐ മെല്‍വിന്‍ ജോസ് എന്നിവരും എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബന്തിയോട് വെച്ച് ബൈക്കിലെത്തിയ ലത്വീഫും മറ്റൊരാളും സിദ്ദീഖിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ് എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിടികൂടിയത്.

ബൈക്കിലുണ്ടായിരുന്ന യുവാവ് പോലീസിനെ കണ്ട് ബൈക്കുമായി കടന്നുകളഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടുന്നതിനിടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഗോകുലിന് വീണുപരിക്കേറ്റു. സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിന്‍ തമ്പി, രാജേഷ്, ജിനേഷ്, സുനില്‍, സനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

രണ്ട് കിലോ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റില്‍; രക്ഷപ്പെട്ട മൂന്നാമനെ പോലീസ് തിരയുന്നു

Keywords:  Kasaragod, Kerala, arrest, Ganja, Police, Ganja seized, case, Investigation, 2 arrested with Ganja.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL