city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫ് വ്യാപാരിയെ ബൈക്ക് തടഞ്ഞ് വധിക്കാന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 27/10/2016) ഗള്‍ഫ് വ്യാപാരിയെ ബൈക്ക് തടഞ്ഞ് വധിക്കാന്‍ ശ്രമം. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബൂബക്കറിന്റെ മകന്‍ അബ്ദുസമദ് എന്ന സമദാനി (25) യെയാണ് വധിക്കാന്‍ ശ്രമിച്ചത്. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മായിപ്പാടി പനീക്കാട്ടെ അജിത്ത് കുമാര്‍ (23), പനീക്കാട്ടെ മഹേഷ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇതില്‍ മഹേഷ് കുമ്പളയിലെ സി പി എം പ്രവര്‍ത്തകന്‍ മുരളി വധക്കേസിലെ പ്രതിയാണ്.

മഹേഷിനെതിരെ മറ്റൊരു കേസും കുമ്പളയില്‍ നിലവിലുണ്ട്. അജിത്തും കുമ്പളയില്‍ രജിസ്റ്റര്‍ചെയ്ത ഒരു ക്രമിനല്‍ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചവൈകുന്നേരം നാല് മണിയോടെ ഉളിയത്തടുക്കയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സമദാനിയെ പിന്നാലെ ബൈക്കിലെത്തിയ മഹേഷും അജിത്ത് കുമാറും ബൈക്ക് തടഞ്ഞ് യുവാവിനെ വലിച്ചിറക്കി ഹെല്‍മെറ്റ്‌കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ സമദാനി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. നരഹത്യാശ്രമത്തിനാണ് ഋേപാലീസ് കേസെടുത്തു.
ഗള്‍ഫ് വ്യാപാരിയെ ബൈക്ക് തടഞ്ഞ് വധിക്കാന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Keywords: Kasaragod, Kerala, Arrest, Attack, 2 arrested including murder case accused

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL