Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രയ്ക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് സി സി ടി വിയില്‍

യാത്രയ്ക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ Bedakam, Kasaragod, Kerala, Cash, ATM Car, Bank, Police, 2 arrested for using lost ATM card
ബേഡകം: (www.kasargodvartha.com 19/10/2016) യാത്രയ്ക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. വെള്ളിക്കോത്ത് സ്വദേശി വിനോദ്, ഇര്‍ഫാന്‍ എന്നിവരാണ് ബേഡകം പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ 11ന് ബേഡകം മരുതുംകര സ്വദേശിയും വീട്ടമ്മയുമായ സതിദേവിയുടെ നഷ്ടപ്പെട്ട എ ടി എം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതികള്‍ പണം തട്ടിയെടുത്തത്.

എ ടി എം കാര്‍ഡിനൊപ്പംതന്നെയുണ്ടായിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിലെ എ ടി എം കൗണ്ടറുകളില്‍നിന്നാണ് പണംപിന്‍വലിച്ചത്. കാഞ്ഞങ്ങാട് മാവുങ്കാലിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറില്‍നിന്നും കാഞ്ഞങ്ങാട് ടൗണിലെ സിന്‍ഡിക്കറ്റ് ബാങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്നും ഐ ഒ ബി ബാങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്നുമാണ് യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 39,000 രൂപ പ്രതികള്‍ പിന്‍വലിച്ചത്.
Bedakam, Kasaragod, Kerala, Cash, ATM Car, Bank, Police, 2 arrested for using lost ATM card

എ ടി എം കൗണ്ടറിലെ സി സി ടി വിയില്‍നിന്നുമാണ് പ്രതികളെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഒക്ടോബര്‍ 11ന് കാഞ്ഞങ്ങാട്ടുവെച്ചാണ് സതിദേവിയുടെ എ ടി എം കാര്‍ഡ് നഷ്ടപ്പെട്ടത്. പിന്നീട് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിന്നു. 12ന് പുലര്‍ച്ചെ 12 മണിക്കും ഒരു മണിക്കുമിടയിലാണ് മൂന്ന് എ ടി എം കൗണ്ടറുകളില്‍നിന്നുമായി ഇത്രയും തുക പ്രതികള്‍ പിന്‍വലിച്ചത്.
 Bedakam, Kasaragod, Kerala, Cash, ATM Car, Bank, Police, 2 arrested for using lost ATM card

Keywords: Bedakam, Kasaragod, Kerala, Cash, ATM Car, Bank, Police, 2 arrested for using lost ATM card