Join Whatsapp Group. Join now!
Aster MIMS 10/10/2023

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കല്ലു കെട്ടി കിണറ്റില്‍ തള്ളി

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കല്ലു കെട്ടി കിണറ്റില്‍ തള്ളി. മൂഡുബിദ്രി മൂഡുകൊണാജെ കുക്കടക്കട്ടെയിMangalore, Murder, Deadbody, Well, husband, House-wife, Wife kills husband with help from paramour, body thrown into well.
മുഡുബിദ്രി: (www.kasargodvartha.com 25/09/2016) കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കല്ലു കെട്ടി കിണറ്റില്‍ തള്ളി. മൂഡുബിദ്രി മൂഡുകൊണാജെ കുക്കടക്കട്ടെയിലാണ് സംഭവം. ഉപ്പിനങ്ങാടിയിലെ ജയരാജ് (26) ആണ് കൊല്ലപ്പെട്ടത്.

ഭാര്യയുമായി മൂഡുകൊണാജെയിലാണ് ജയരാജ് താമസം.  ജയരാജ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ഭാര്യ കാമുകനായ ആനന്ദിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വീട്ടിലെത്തിയ ആനന്ദ് ജയരാജനെ ഇരുമ്പുവടി കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഗുരുവ എന്ന ഒരാളുടെ സഹായത്തോടെ കല്ലില്‍ കെട്ടി കിണറ്റില്‍ തള്ളുകയാണ് ചെയ്തത്.

ജയരാജനെ കാണുന്നില്ലെന്ന പരാതി ലഭിച്ച മൂഡുബിദ്രി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കേസില്‍ പ്രതിയായ ആനന്ദിനെ പോലീസ് അറസ്റ്റു ചെയ്തു.
Mangalore, Murder, Deadbody, Well, husband, House-wife, Wife kills husband with help from paramour, body thrown into well.

Keywords: Mangalore, Murder, Deadbody, Well, husband, House-wife, Wife kills husband with help from paramour, body thrown into well.