Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും എത്തിയില്ല; വലിയപറമ്പില്‍ പഞ്ചായത്ത് യോഗം മുടങ്ങി

പ്രസിഡന്റ് ഉള്‍പ്പെടെ ഭരണപക്ഷത്തെ അംഗങ്ങള്‍ എത്താത്തത് മൂലം വലിയപറമ്പില്‍ തെരുവ്‌നായ ശല്യം ചര്‍ച്ച Kasaragod, Kerala, Trikaripur, Panchayath, president, Panchayath-Member, Meeting, LDF, UDF, MT Abdul Jabbar, K Abdul Kadher.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/09/2016) പ്രസിഡന്റ് ഉള്‍പ്പെടെ ഭരണപക്ഷത്തെ അംഗങ്ങള്‍ എത്താത്തത് മൂലം വലിയപറമ്പില്‍ തെരുവ്‌നായ ശല്യം ചര്‍ച്ച ചെയ്യേണ്ട പഞ്ചായത്ത് യോഗം മുടങ്ങി. പ്രസിഡന്റും അംഗങ്ങളും വിദേശ പര്യടനത്തിന് പോയതാണ് വലിയ പറമ്പ് പഞ്ചായത്തില്‍ ബോര്‍ഡ് യോഗം മുടങ്ങാന്‍ ഇടയായതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു.

പ്രസിഡന്റ് എം ടി അബ്ദുള്‍ ജബ്ബാര്‍, അംഗങ്ങളായ കെ അബ്ദുള്‍ ഖാദര്‍, എ ജി അബ്ദുല്‍ ഹക്കീം എന്നിവര്‍ ഒരു മാസത്തിനിടയില്‍ പല കാര്യങ്ങള്‍ക്കായാണ് വിദേശത്ത് പോയത്. തെരുവ്‌നായ ശല്യം തടയുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന യോഗമാണ് യു ഡി എഫ് അംഗങ്ങളില്ലാത്തതിനാല്‍ മുടങ്ങിയത്. 13 അംഗ ഭരണ സമിതിയില്‍ ഏഴ് അംഗങ്ങള്‍ യു ഡി എഫിലും ആറ് പേര്‍ എല്‍ ഡി എഫിലുമാണ്. നാല് യു ഡി എഫ് അംഗങ്ങളും ആറ് എല്‍ ഡി എഫ് അംഗങ്ങളുമാണ് യോഗത്തിനെത്തിയത്.

വൈസ് പ്രസിഡന്റിന് ചുമതല നല്‍കാതെയാണ് പ്രസിഡന്റ് എം ടി അബ്ദുള്‍ ജബ്ബാര്‍ വിദേശത്ത് പോയതെന്ന ആക്ഷേപം നിലനില്‍ക്കെ മറ്റ് രണ്ടു യു ഡി എഫ് അംഗങ്ങളും ലീവ് നല്‍കാതെ പോയതായി എല്‍ ഡി ഫ് ആരോപിക്കുന്നു. മാസത്തില്‍ നടക്കേണ്ട യോഗം പോലും ചേരാതെയാണ് ബുധനാഴ്ച അടിയന്തിര യോഗം വിളിച്ചത്. അജണ്ട രേഖപെടുത്തിയ കുറിപ്പ് ഒരു ദിവസം മുമ്പ് നല്‍കണമെന്ന് നിബന്ധനയുണ്ട്. ഈ യോഗത്തില്‍ ഇതും പാലിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഫോണ്‍ വിളിച്ചാണ് യോഗ വിവരം അംഗങ്ങള്‍ക്ക് നല്‍കിയതെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇടത് അംഗങ്ങള്‍ മിനുട്‌സില്‍ ഒപ്പിടാതെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പ്രസിഡന്റ് വിദേശത്ത് പോയതോടെ 2016 17 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളല്ലാം അവതാളത്തിലാകുമെന്ന ഗുരുതര ആരോപണം എല്‍ ഡി എഫ് ഉന്നയിക്കുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപന ഭാഗമായി കക്കൂസ് നിര്‍മിച്ച നിരവധി കുടുബങ്ങളുടെ ചെക്ക് ഇത് വരെ നല്‍കിയിട്ടില്ലെന്ന് പറയുന്നു. കഴിഞ്ഞ പദ്ധതിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് അനുവധിച്ച  തോണിയും വലയും ഇതേവരെയായും നല്‍കിയിട്ടില്ല. തുടങ്ങി പഞ്ചായത്തിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായി. തുടങ്ങിയ വിഷയങ്ങളും അജണ്ടയില്‍ ഉള്‍പെടുത്തണമെന്ന എല്‍ ഡി എഫിന്റെ ആവശ്യം പരിഗണിക്കാത്തതാണ് എല്‍ ഡി എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.



Keywords: Kasaragod, Kerala, Trikaripur, Panchayath, president, Panchayath-Member, Meeting, LDF, UDF, MT Abdul Jabbar, K Abdul Kadher.
.