city-gold-ad-for-blogger
Aster MIMS 10/10/2023

അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ കവര്‍ച്ച; ലാപ്‌ടോപ്പും കമ്പ്യൂട്ടറും കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 26/09/2016) കാസര്‍കോട് തയലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ കവര്‍ച്ചനടന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ പ്രൊജക്ട് ഡയറക്ടരുടെ മുറിയിലെ കമ്പ്യൂട്ടറും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റെന്തെങ്കിലും സാധനങ്ങള്‍ കവര്‍ച്ചചെയ്തിട്ടുണ്ടോയെന്നും അകത്തുകയറി വിശദമായി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച ഓഫീസ് അടച്ചുപോയതായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. അക്ഷയ കേന്ദ്രം പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ കവര്‍ച്ച; ലാപ്‌ടോപ്പും കമ്പ്യൂട്ടറും കവര്‍ന്നു

അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ കവര്‍ച്ച; ലാപ്‌ടോപ്പും കമ്പ്യൂട്ടറും കവര്‍ന്നു

Keywords:  Akshayakendra, Kasaragod, Kerala, Thayalangadi, Robbery, Akshaya Project Office Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL