കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു; റംസീന കാമുകന് ശ്യാമിനൊപ്പം പോയി
Sep 22, 2016, 13:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/09/2016) ബസ് ഡ്രൈറായ കാമുകനൊപ്പം വീടുവിട്ട ഫാഷന്‍ ഡിസൈനിംങ്ങ് വിദ്യാര്‍ത്ഥിനിയെ സ്വന്തം ഇഷ്ടപ്രകാരം പേകാന്‍ കോടതി വിട്ടയച്ചു. തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി. തൃക്കരിപ്പൂര്‍ കണ്ണങ്കൈ പൊറോപ്പാട്ടെ റംസീനയാണ് (20), സ്വകാര്യ ബസ് ഡ്രൈവറും, പെരിങ്ങോംചാലിങ്ങാല് സ്വദേശിയുമായ ശ്യാമിനോടൊപ്പം ചൊവ്വാഴ്ച വീടുവിട്ടത്.
ഒളിച്ചോടിയ കമിതാക്കളെ ചന്തേര പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. കമിതാക്കളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റംസീന കാമുകനായ ശ്യാമിനൊപ്പം പോകാനുള്ള തീരുമാനം കോടതിയെ അറിയിച്ചത്. പയ്യന്നൂര്‍ പെരിങ്ങോം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ശ്യാമും, പയ്യന്നൂര്‍ ബസ്് സ്റ്റാന്‍ഡിന് സമീപത്തെ ഫാഷന്‍ ഡിസൈനിംഗ് പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയായ റംസീനയും കഴിഞ്ഞ ദിവസമാണ് വീടുവിട്ടത്.
വീടുവിട്ട കമിതാക്കള്‍ കാറില്‍ ചുറ്റിക്കറങ്ങുന്നതിനിടയിലാണ് ചന്തേര പോലീസ് പിടികൂടിയത്. റംസീനയെ ഒപ്പംകൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ ഏറെശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Keywords : Trikaripur, Love, Court, Girl, Family, Bus, Ramseena, Shyam, Eloped.