മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയുടെ വീട്ടിലെത്തിയ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി
Sep 26, 2016, 11:30 IST
മംഗളൂരു: (www.kasargodvartha.com 26/09/2016) മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയുടെ വീട്ടിലെത്തിയ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി. കൂലിത്തൊഴിലാളിയായ രാജു പൂജാരി (37)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് രാജു പൂജാരി മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യ സുലോചന (35)യുടെ നീരുദെയിലെ വീട്ടിലെത്തിയത്. ഇവിടെ വെച്ച് സുലോചനയും, ദിനേശ് (30), സുധാകര്‍ (30) എന്നിവര്‍ ചേര്‍ന്ന് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ രവീശ് എന്ന യുവാവ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നാലുവര്‍ഷം മുമ്പാണ് സുലോചനയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിനു ശേഷം നിരവധി തവണ രാജു പൂജാരി ഇവരുടെ വീട്ടില്‍ വരുന്നുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ടു കുട്ടികളുണ്ട് സുലോചനയ്ക്ക്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൂന്നു പേരും അറസ്റ്റു ചെയ്തു. പോലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Mangaluru, A man, Stabbed, Three, Night, Died, Hospital, Raju Poojary, Man stabbed by three at Neerude dies, accused arrested.