city-gold-ad-for-blogger
Aster MIMS 10/10/2023

കമിതാക്കളുടെ മരണം നാടിനെ നടുക്കി; പെണ്‍കുട്ടി മരിച്ചത് വിഷം കഴിച്ച വിവരം വീട്ടില്‍ പറയാന്‍ വൈകിയതിനാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 19/09/2016) പരപ്പ നെല്ലിയറ കോളനിയിലെ കമിതാക്കളുടെ മരണം നാടിനെ നടുക്കി. നെല്ലിയറ കോളനിയിലെ അമ്പാടി- തമ്പായി ദമ്പതികളുടെ മകന്‍ നന്ദകുമാര്‍ (19), അയല്‍വാസിയും ബന്ധുവുമായ ബാലകൃഷ്ണന്‍- കുംബ ദമ്പതികളുടെ മകളും ബാനം ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ രാധിക (16) എന്നിവരാണ് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി മരണപ്പെട്ടത്.

ഒരാഴ്ച മുമ്പ് ഇരുവരെയും വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ ബന്ധുക്കള്‍ വഴക്കുപറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിഷം കഴിച്ചത്. പിന്നീട് വീട്ടുകാര്‍ നന്ദകുമാറിനെ ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ രാധിക വിഷം കഴിച്ച വിവരം പറയാന്‍ വൈകിയിരുന്നു. പിന്നീട് അവശനിലയില്‍ കണ്ട രാധികയെ വീട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് രാധിക മരണത്തിന് കീഴടങ്ങിയത്.

ഈ വിവരമറിഞ്ഞ നന്ദകുമാറിനെ വീട്ടില്‍ നിന്നും കാണാതായിരുന്നു. അന്വേഷണത്തിനിടെ തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

രതീഷ്, രാകേഷ് എന്നിവര്‍ രാധികയുടെ സഹോദരങ്ങളാണ്. അനീഷാണ് നന്ദുവിന്റെ ഏക സഹോദരന്‍.

Related news:
വിഷം കഴിച്ച പതിനാറുകാരി ആശുപത്രിയില്‍ മരിച്ചു; വിവരമറിഞ്ഞ് മനംനൊന്ത കാമുകന്‍ തൂങ്ങിമരിച്ച നിലയില്‍

കമിതാക്കളുടെ മരണം നാടിനെ നടുക്കി; പെണ്‍കുട്ടി മരിച്ചത് വിഷം കഴിച്ച വിവരം വീട്ടില്‍ പറയാന്‍ വൈകിയതിനാല്‍

Keywords:  Kasaragod, Kerala, Vellarikundu, Death, parappa, suicide, suicide-attempt, Hanged, Radhika, Family, Investigation, Lovers death: dead body handed over to relatives.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL