ക്ഷേത്രപാലക ബസുകള്‍ വെള്ളിയാഴ്ച്ച കാരുണ്യഓട്ടം നടത്തും
Sep 29, 2016, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/09/2016) നിര്‍മാണത്തൊഴിലാളിയായ യുവതിയുടെ ചികിത്സാര്‍ത്ഥം കാരുണ്യ ഓട്ടം നടത്താന്‍ ക്ഷേത്രപാലക ബസുകളും. ഇടയിലക്കാട്ടിലെ നിര്‍മാണത്തൊഴിലാളിയായ എന്‍ ശ്രീജ (38) യുടെചികിത്സക്കായാണ് ക്ഷേത്രപാലക ബസുകള്‍ 30ന് ഓടുന്നത്.
തൃക്കരിപ്പൂര്‍ വഴി പയ്യന്നൂര്‍ കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന ക്ഷേത്രപാലക ബസ് ഒരു ദിവസം സാധാരണ ഓടുന്ന നാല് ട്രിപ്പും, പയ്യന്നൂര്‍, അന്നൂര്‍, പടന്നക്കടപ്പുറം, ചെറുവത്തൂര്‍ റൂട്ടില്‍ ഓടുന്ന ക്ഷേത്ര പാലക ബസ് നാല് ട്രിപ്പുമാണ് കാരുണ്യ ഓട്ടം നടത്തുന്നത്. 30 ന് രാവിലെ 7.30 ന് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ ബസുകളുടെ ഓട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഫ് ളാഗ് ഓഫ് ചെയ്യും.
Keywords: Kasaragod, Kerala, Trikaripur, Women, Worker, Treatment, Bus, Tripp, Help, Payyannur, Kanjhangad, Root.