city-gold-ad-for-blogger
Aster MIMS 10/10/2023

അറബി ഭാഷാ ദ്രോഹ നടപടികളെ ചെറുത്തു തോല്‍പിക്കും: എം.സി. ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 28/09/2016) ഭരണത്തിലേറി നൂറ് നാളുകള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ പിണറായി സര്‍ക്കാര്‍ ഭാഷാ ദ്രോഹ നടപടികളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ഇടതുപക്ഷം അധികാരത്തിലേറിയാല്‍ അറബി ഭാഷയോട് അയിത്തം കാണിക്കുന്നത് പതിവാണെന്നും അതിനെ ചെറുത്തു തോല്‍പിക്കാന്‍ കെ.എ.ടി.എഫിനൊപ്പം മുസ്ലിം ലീഗ് എന്നും ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാഞ്ഞങ്ങാട് ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷാ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാ പഠന നിഷേധം ഉപേക്ഷിക്കുക, പാഠപുസ്തക യൂണിഫോം വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, അറബിക് യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കുക, ഭാഷാധ്യാപക തസ്തിക നിര്‍ണ്ണയത്തിന് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറക്കുക, ബൈ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ യാഥാര്‍ത്ഥ്യമാക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

അറബി ഭാഷാ പഠനം ഇടതുഭരണത്തില്‍ ധാരാളം പ്രതിസന്ധികളെയാണ് നേരിടുന്നതെന്നും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ കെ.എ.ടി.എഫിനൊപ്പം നിന്ന് ശക്തി പകര്‍ന്ന ചരിത്രമാണ് യൂത്ത് ലീഗിന് പറയുവാനുള്ളതെന്നും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലപ്പുറത്ത് മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കി സംരക്ഷിച്ച ഭാഷയാണിതെന്നും സി.എച്ചിന്റെ ചരമദിനത്തില്‍ സംഘടിപ്പിച്ച ഈ സമരം എന്ത് വില കൊടുത്തും വിജയിപ്പിക്കുമെന്നും കാസര്‍കോട് ഡിഇഒ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ ഉറപ്പു നല്‍കി.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക പ്രകടനത്തോടെ ആരംഭിച്ച ധര്‍ണയെ അഭിസംബോധന ചെയ്തു കൊണ്ട് എം.എ. മക്കാര്‍ മാസ്റ്റര്‍, എം.കെ. അലി മാസ്റ്റര്‍, ഡി.സി.സി. സെക്രട്ടറി എം. അസിനാര്‍, അഷ്‌റഫ് എടനീര്‍, പി. മൂസക്കുട്ടി, മാഹി ചെര്‍ക്കള, നസീര്‍ കല്ലുരാവി, താജുദ്ദീന്‍ ഹൊസ്ദുര്‍ഗ്, അബ്ദുല്‍ സലാം പുത്തൂര്‍, ഫസലുദ്ദീന്‍ റാവുത്തര്‍, പി.പി. നസീമ ടീച്ചര്‍, സുബൈദ ടീച്ചര്‍, അഷ്‌റഫ് മാസ്റ്റര്‍, യൂസഫ് ആമത്തല, അബ്ദുര്‍ റഹ് മാന്‍, സലാം തൃക്കരിപ്പൂര്‍, യഹ് യ ഖാന്‍, അബ്ദുല്‍ ഗഫൂര്‍, ബഷീര്‍ ടി.കെ, നൗഫല്‍ ഹുദവി, പൈക്ക മുഹമ്മദലി, അന്‍ഫസ് നന്മുണ്ട, ഷൗക്കത്തലി, ഹാരിസ് മാസ്റ്റര്‍, അബ്ദുര്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
അറബി ഭാഷാ ദ്രോഹ നടപടികളെ ചെറുത്തു തോല്‍പിക്കും: എം.സി. ഖമറുദ്ദീന്‍

Keywords:  Kasaragod, Kerala, M.C.Khamarudheen, Arabic, Dharna, Arabic Language, DEO Office, KATF Dharna to DEO office.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL