city-gold-ad-for-blogger
Aster MIMS 10/10/2023

ദമ്പതികളെ കൊള്ളയടിച്ചസംഘം തലേദിവസം വീട് നിരീക്ഷിക്കാന്‍ അന്‍സാറിനെ പറഞ്ഞുവിട്ടു; വീട്ടുടമ നിരീക്ഷകനെ തിരിച്ചറിഞ്ഞത് കേസിന് തുമ്പായി

കാസര്‍കോട്: (www.kasargodvartha.com 29/09/2016) മഞ്ചേശ്വരം കടമ്പാര്‍ കട്ടയില്‍ മുഖംമൂടിധരിച്ച് ദമ്പതികളായ രവീന്ദ്രനാഥ് ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയേയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും രണ്ട് മൊബൈലും കൊള്ളയടിച്ച കേസില്‍ പോലീസിന് തുമ്പ് ലഭിച്ചത് വീട്ടുടമയുടെ മൊഴിയില്‍നിന്നും.

കൊള്ളയ്ക്ക് തലേദിവസം കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ കുണ്ടുകുള്‍ക്കെയിലെ മൊയ്തീന്‍ അന്‍സാറിനെ (23) സംഘം വീട് നിരീക്ഷിക്കാനായി പറഞ്ഞുവിട്ടിരുന്നു. അന്‍സാര്‍ ഷെട്ടിയുടെ വീട്ടിലെത്തി ഹമീദ് എന്നയാളുടെ വീട് ഷെട്ടിയോട് അന്വേഷിച്ചിരുന്നു. ഇക്കാര്യം ഷെട്ടി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി അന്‍സാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഇതോടെ കവര്‍ച്ച് തുമ്പാവുകയായിരുന്നു.
ദമ്പതികളെ കൊള്ളയടിച്ചസംഘം തലേദിവസം വീട് നിരീക്ഷിക്കാന്‍ അന്‍സാറിനെ പറഞ്ഞുവിട്ടു; വീട്ടുടമ നിരീക്ഷകനെ തിരിച്ചറിഞ്ഞത് കേസിന് തുമ്പായി

അന്‍സാറിനെ പിടികൂടിയതോടെ മറ്റു പ്രതികളെ കുറിച്ചും സൂചന ലഭിച്ചു. ആറംഗസംഘമാണ് കൃത്യം നിര്‍വ്വഹിക്കുന്ന സംഘത്തിലുണ്ടായിരുന്നത്. കാറിലെത്തിയ ആറുപേരില്‍ അഞ്ചുപേര്‍ വീടിന് സമീപം ഇറങ്ങി ഒരാള്‍ കാറുമായി തിരിച്ചുപോവുകയായിരുന്നു. പിന്നീട് സംഘം വീട്ടിനകത്തുകടന്ന് ഷെട്ടിയേയും ഭാര്യയേയും കത്തിമുനയില്‍നിര്‍ത്തി സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു. കൊള്ളയ്ക്കുശേഷം ഇവരെ ഒരുമുറിയില്‍ പൂട്ടിയിട്ട് ടി വി സ്റ്റാന്‍ഡിന് മുകളില്‍വെച്ചിരുന്ന കാറിന്റെ താക്കോല്‍ കൈക്കലാക്കി കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ഷെട്ടിയുടെ കാറുമായി സംഘം കടന്നുകളയുകയായിരുന്നു.

ദമ്പതികളെ കൊള്ളയടിച്ചസംഘം തലേദിവസം വീട് നിരീക്ഷിക്കാന്‍ അന്‍സാറിനെ പറഞ്ഞുവിട്ടു; വീട്ടുടമ നിരീക്ഷകനെ തിരിച്ചറിഞ്ഞത് കേസിന് തുമ്പായി
അറസ്റ്റിലായ മൊയ്തീന്‍
അന്‍സാര്‍
പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് തുമ്മിനാട് ഹില്‍ടോപ്പിലെ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് (26), ഉദ്യാവാറിലെ മുഹമ്മദ് ഹനീഫ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇംത്യാസ് (28) എന്നിവരും അന്‍സാറും കുടുങ്ങിയത്. തിരിച്ചറിഞ്ഞ മറ്റുരണ്ടുപ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനായി കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിക്കുമെന്നും അന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ പറഞ്ഞു.

കുറച്ചുസ്വര്‍ണവും പണവും മാത്രമാണ് പ്രതികളില്‍നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവര്‍ വിറ്റ സ്വര്‍ണവും മറ്റും കണ്ടെടുക്കേണ്ടതുണ്ട്.

ദമ്പതികളെ കൊള്ളയടിച്ചസംഘം തലേദിവസം വീട് നിരീക്ഷിക്കാന്‍ അന്‍സാറിനെ പറഞ്ഞുവിട്ടു; വീട്ടുടമ നിരീക്ഷകനെ തിരിച്ചറിഞ്ഞത് കേസിന് തുമ്പായി


ദമ്പതികളെ കൊള്ളയടിച്ചസംഘം തലേദിവസം വീട് നിരീക്ഷിക്കാന്‍ അന്‍സാറിനെ പറഞ്ഞുവിട്ടു; വീട്ടുടമ നിരീക്ഷകനെ തിരിച്ചറിഞ്ഞത് കേസിന് തുമ്പായി

Related News:
ദമ്പതികളെ മുഖംമൂടിസംഘം കൊള്ളയടിച്ച കേസില്‍ 4 പ്രതികള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ പോലീസിനെ അക്രമിച്ച കേസിലെ പ്രതിയും

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL