Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിലെത്തിയ സംഘം വീട്ടമ്മയെ മണ്‍തിട്ടയില്‍ ചാരിനിര്‍ത്തി മൂന്നര പവന്റെ സ്വര്‍ണമാല പിടിച്ചുപറിച്ചു

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടികൂടി മണ്‍തിട്ടയില്‍ ചാരിനിര്‍ത്തി Housewife, Gold chain, Robbery, Kasaragod, Kerala, Snached, Gold chain snatched from housewife
ദേലംപാടി: (www.kasargodvartha.com 27/09/2016) വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടികൂടി മണ്‍തിട്ടയില്‍ ചാരിനിര്‍ത്തി മൂന്നരപവന്റെ താലിമാല പിടിച്ചുപറിച്ചു. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 11.15 മണിയോടെയാണ് സംഭവം. ദേലംപാടി പരപ്പ മയ്യള റോഡിലൂടെ നടന്നുപോവുകയായിരുന്ന മയ്യളയിലെ വിമല (54) യുടെ കരിമണി മാലയാണ് പിടിച്ചുപറിച്ചത്.

ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയ്ക്കുനേരെ നീങ്ങിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഇവരെ പിടികൂടി തൊട്ടടുത്ത മണ്‍തിട്ടയില്‍ ചാരിനിര്‍ത്തി താലിമാല പൊട്ടിച്ചെടുത്തശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വിമലയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

70,000 രൂപയുടെ നഷ്ടം സംഭവിച്ചതായും യുവാക്കളെ കണ്ടാലറിയാമെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കാസര്‍കോടിന്റെയും പരിസരപ്രദേശത്തേയും നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ബൈക്കില്‍ എത്തി മാല പൊട്ടിച്ചെടുക്കുന്നസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തനിച്ചുപോകുന്ന സ്ത്രീകള്‍ കരുതിയിരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Keywords: Housewife, Gold chain, Robbery, Kasaragod, Kerala, Snached, Gold chain snatched from housewife