കൊല്ലങ്കാനയില്‍ കിടക്കനിര്മ്മാണകേന്ദ്രത്തില് വന്‍തീപിടുത്തം; രണ്ടുലക്ഷം രൂപയുടെ നഷ്ടം
Sep 28, 2016, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 28/09/2016) കൊല്ലങ്കാനയില്‍ കിടക്കനിര്മ്മാണകേന്ദ്രത്തില് വന്‍തീപിടുത്തം. കൊല്ലങ്കാനയിലെ എം കെ ഷൈലാജിന്റെ ഉടമസ്ഥതയിലുള്ള ഓറഞ്ച് മാട്രസ് കമ്പനിയിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്സെത്തിയെങ്കിലും പരിസരവാസികള്‍ തീയണച്ചിരുന്നു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. നിരവധി കിടക്കകള്‍ കത്തിശിച്ചു. സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നഷ്ടമൊന്നുമുണ്ടായില്ല.
Keywords: Kasaragod, Kerala, Fire, Shop, Bed, Fire in Kollanganam,