പാടി കോലാച്ചിയടുക്കത്ത് സര്‍ക്കാര്‍ സ്ഥലം കയ്യേറിയതായി ബോധ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുന്നില്ലെന്ന് പരാതി
Sep 26, 2016, 13:35 IST
ചെര്‍ക്കള: (www.kasargodvartha.com 26/09/2016) പാടി വില്ലേജ് ഓഫീസ് പരിധിയില്‍പെട്ട പാടി കോലാച്ചിയടുക്കത്ത് സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ റോഡിനു വേണ്ടി നീക്കിവെച്ച സ്ഥലം കയ്യേറിയതായുള്ള പരാതിയില്‍ ആര് ഡി ഒ അന്വേഷണം നടത്തി കയ്യേറ്റം ബോധ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുന്നില്ലെന്ന് പരാതി. മുമ്പത്തേയും ഇപ്പോഴത്തേയും വില്ലേജ് ഓഫീസര്‍മാരുടെ ഒത്താശയോടെയാണ് കോലാച്ചിയടുക്കത്ത് സ്വകാര്യ വ്യക്തികള്‍ നിരവധി പുറമ്പോക്ക് ഭൂമി കയ്യേറിയത്.
ചില പ്രമാണിമാരും മറ്റുചില വ്യക്തികളുമാണ് 50 സെന്റ് വരെ സ്ഥലംകൈവശപ്പെടുത്തിയത്. റോഡ് കയ്യേറി മതില്കെട്ടിയതിനെതുടര്ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആര് ഡി ഒ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം കയ്യേറിയതായി ബോധ്യപ്പെട്ടത്.
പാടി വില്ലേജില്‍ റീ സര്‍വേ നമ്പര്‍ 86ല്‍പെട്ട സ്ഥലമാണ് കയ്യേറിയത്. മതില് പൊളിച്ചുനീക്കണമെന്ന് കാണിച്ച് ആര് ഡി ഒ സ്വകാര്യ വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുനീക്കിയില്ല. പോലീസിന്റേയും മറ്റും സഹായത്തോടെ മതില് പൊളിച്ചുനീക്കാന്‍ എത്തിയെങ്കിലും ആര് ഡി ഒയുടെ ഉത്തരവ് നടപ്പിലാക്കാതെ റവന്യൂസംഘം മടങ്ങുകയായിരുന്നു.
വ്യാജരേഖയുണ്ടാക്കിയാണ് സ്ഥലം കയ്യേറിയതെന്നാണ് പരാതി. ഭൂരഹിതരായ പാടി വില്ലേജ് ഓഫീസ് പരിധിയിലെ ജനങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം സ്ഥലം വാസയോഗ്യമല്ലാത്ത സ്ഥലത്ത് നല്കിയപ്പോള് അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് സ്വന്തം നാട്ടില്‍തന്നെ സ്ഥലം അനുവദിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് കയ്യേറി മതില്നിര്മിച്ചതുമൂലം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പോലും സാധിക്കുന്നില്ല.
(UPDATED)