Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദ്യരാത്രിയിലെ യുവതിയുടെ ഒളിച്ചോട്ടം; മുറച്ചെറുക്കനായ കാമുകനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

ആദ്യരാത്രിയില്‍ യുവതി ഒളിച്ചോടിയ സംഭവത്തില്‍ മുറച്ചെറുക്കനായ കാമുകനെയും കുടുംബത്തെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പീKasaragod, Kerala, Assault, Attack, Love, Ambalathara, Woman, Man, Eloped, Hospital, Injured, Complaint,
അമ്പലത്തറ: (www.kasargodvartha.com 23/09/2016) ആദ്യരാത്രിയില്‍ യുവതി ഒളിച്ചോടിയ സംഭവത്തില്‍ മുറച്ചെറുക്കനായ കാമുകനെയും കുടുംബത്തെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. മടിക്കൈ അമ്പലത്തറ പൂടംകല്ലടുക്കം ചിറക്കര ഹൗസില്‍ സുഭാഷ്. ഭാര്യ ശ്രീവിദ്യ, സുഭാഷിന്റെ മാതാവ് ശോഭ, മാതൃസഹോദരന്‍ പ്രകാശന്‍, സുഭാഷിന്റെ സഹോദരന്‍ അഭിലാഷ്, മാതൃസഹോദര പുത്രന്‍ പ്രകാശന്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.

ശ്രീവിദ്യയാണ് ആദ്യരാത്രിയില്‍ സുഭാഷിനോടൊപ്പം ഒളിച്ചോടിയത്. ശ്രീവിദ്യയും കൊളത്തൂരിലെ ഗള്‍ഫുകാരന്‍ സജികുമാറും തമ്മിലുള്ള വിവാഹം സെപ്തംബര്‍ നാലാം തീയ്യതി കൊളത്തൂരിലെ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യരാത്രിയില്‍ ശ്രീവിദ്യ മുറച്ചെറുക്കനും കാമുകനുമായ സുഭാഷിനൊപ്പം ഒളിച്ചോടിയത്.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് സുഭാഷിനേയും ശ്രീവിദ്യയെയും സുഭാഷിന്റെ ബന്ധുക്കളെയും ബേഡകം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബേഡകം എസ് ഐയും അഡീഷണല്‍ എസ്‌ഐയും കണ്ടാലറിയാവുന്ന അഞ്ച് പോലീസുകാരും ചേര്‍ന്ന് സുഭാഷിനെ ക്രൂരമായി മര്‍ദിക്കുകയും മാതാവ് ശോഭയില്‍ നിന്ന് വെള്ളകടലാസില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തുവെന്നാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ശ്രീവിദ്യയെ വിവാഹം കഴിച്ച സജികുമാറിന് ഏഴ് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പത്ത് സെന്റ് സ്ഥലം എഴുതി നല്‍കണമെന്നും അല്ലെങ്കില്‍ എല്ലാവരെയും കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. അഞ്ചു വര്‍ഷത്തോളമായി സുഭാഷുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ശ്രീവിദ്യ പറയുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായും മറച്ചുവെച്ച് ആത്മഹത്യ ഭീഷണി മുഴക്കിയാണ് മാതാപിതാക്കള്‍ തനിക്ക് ഇഷ്ടമില്ലാത്തൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്നും ശ്രീവിദ്യ പരാതിപ്പെട്ടു. മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന് പ്രതിശ്രുത വരനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും വിവാഹത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും ശ്രീവിദ്യയുടെ പരാതിയില്‍ പറയുന്നു. ഇഷ്ടമില്ലാത്ത വിവാഹം മാതാപിക്കാള്‍ നിര്‍ബന്ധിച്ച് നടത്തിയതുകൊണ്ടാണ് അന്ന് രാത്രി തന്നെ സ്വന്തം ഇഷ്ടപ്രകാരം സുഭാഷിനോടൊപ്പം ഇറങ്ങിപോയതെന്നും ശ്രീദിവ്യപറഞ്ഞു. കല്ല്യാണതലേന്ന് രാത്രി അമിതമായ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും പരാതിയില്‍ പറയുന്നുണ്ട്.

പോലീസ് സ്‌റ്റേഷനിലെത്തിയ തങ്ങളോട് പോലീസുകാര്‍ വളരെ ക്രൂരമായാണ് പെരുമാറിയതെന്നും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം ചൊരിഞ്ഞുവെന്നും പോലീസുകാരുടെ ക്രൂരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സുഭാഷിന്റെ നട്ടെല്ലിനും ശരീരമാസകലവും ഗുരുതരമായ ചതവുകള്‍ സംഭവിച്ചുവെന്നും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലുണ്ട്. വിവാഹത്തിന് വരന്‍ അണിയിച്ച താലിമാല കിടപ്പ് മുറിയില്‍ അഴിച്ചുവെച്ചിരുന്നുവെങ്കിലും വരന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ സുഭാഷ് കൈക്കലാക്കിയെന്നും പോലീസ് ആരോപിച്ചതായും പരാതിയില്‍ പറയുന്നു.

പോലീസ് മര്‍ദനത്തെ തുടര്‍ന്ന് സുഭാഷ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ കല്ല്യാണത്തലേന്ന് അമിതമായ ഗുളികകള്‍ കഴിച്ച് മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Related News:
ആദ്യരാത്രിയില്‍ മുറച്ചെറുക്കനൊപ്പം വീടുവിട്ട യുവതി വിവാഹത്തലേന്ന് ഉറക്കു ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആദ്യരാത്രിയില്‍ മുറച്ചെറുക്കനൊപ്പം വീടുവിട്ട യുവതിക്ക് സോഷ്യല്‍ മീഡിയയില്‍ 'പൊങ്കാല'

Kasaragod, Kerala, Assault, Attack, Love, Ambalathara, Woman, Man, Eloped, Hospital, Injured, Complaint, Elope case: complaint to Human right commission against police.

Keywords: Kasaragod, Kerala, Assault, Attack, Love, Ambalathara, Woman, Man, Eloped, Hospital, Injured, Complaint, Elope case: complaint to Human right commission against police.