Join Whatsapp Group. Join now!
Aster MIMS 10/10/2023

ആധാരമെഴുത്തുകാരുടെ പണിമുടക്കിയുള്ള ധര്‍ണാസമരം രണ്ടാം ദിവസത്തിലേക്ക്

വര്‍ദ്ധിപ്പിച്ച മുദ്രപത്ര നിരക്ക് പിന്‍വലിക്കുക, ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധ ഉത്തരവ് Kasaragod, Kerala, Trikaripur, Strike, Job, Worker, Office, Document writer, C Ravi, Inauguration, KK Kumar, M Gangadharan,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/09/2016) വര്‍ദ്ധിപ്പിച്ച മുദ്രപത്ര നിരക്ക് പിന്‍വലിക്കുക, ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരമെഴുത്തുകാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്. പണിമുടക്കി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ആധാരമെഴുത്തുകാര്‍ ധര്‍ണ നടത്തി.

തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി ഉദ്ഘാടനം ചെയ്തു. കെ കെ കുമാര്‍ അധ്യക്ഷത വഹിച്ചു. എം ഗംഗാധരന്‍, ടി വി ബാലകൃഷ്ണന്‍, എം രാമചന്ദ്രന്‍, കെ വി ലക്ഷ്മണന്‍, പി വി മുഹമ്മദ് അസ് ലം, കെ ജനാര്‍ദ്ദനന്‍, വി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണക്ക് എ വി ശശിധരന്‍, എം രമേശ്ബാബു, പി പി ശാലിനി, എ വി സീമ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ചയും ആധാരമെഴുത്തുകാര്‍ പണിമുടക്കി രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.



Keywords: Kasaragod, Kerala, Trikaripur, Strike, Job, Worker, Office, Document writer, C Ravi, Inauguration, KK Kumar, M Gangadharan,