city-gold-ad-for-blogger
Aster MIMS 10/10/2023

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ

ചേരങ്കൈ: (www.kasargodvartha.com 26/09/2016) ചേരങ്കൈ ബീച്ചിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി കാസ്‌ക് ചേരങ്കൈയുടെ 'മനോഹര തീരം' പദ്ധതി. ഇതിന്റെ ഭാഗമായി ചേരങ്കൈ കടല്‍ തീരം മുഴുവന്‍ വൃത്തിയാക്കുകയും ചേരങ്കൈ ബീച്ച് എന്ന് ആലേഖനം ചെയ്ത സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

കാട് മൂടിക്കെട്ടി വൃത്തികേടായിക്കിടന്ന തീരപ്രദേശം നയനമനോഹരമാക്കിയത് ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷമാണ്. ഒഴിവ് ദിനങ്ങളിലെ സായാഹ്നങ്ങള്‍ കുടുംബ സമേതം ചിലവഴിക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ദൃശ്യാനുഭവങ്ങളുടെ വിരുന്നൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബീച്ച് ഫുട്‌ബോളും വോളിബോളും സാഗരക്കാഴ്ചകളുടെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും കാസ്‌ക് ചേരങ്കൈ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന പുതിയ റോഡും ഇരുവശവും മൂടിക്കിടക്കുന്ന വൃക്ഷങ്ങളും ചേരങ്കൈ ഭാഗത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പൂര്‍ണതയിലേക്ക് പദ്ധതിയെ നയിച്ച് തീരത്തെ കൂടുതല്‍ മനോഹരമാക്കുമെന്ന് കാസ്‌ക് ചേരങ്കൈ ജനറല്‍ സെക്രട്ടറി നിയാസ് അഹ് മദ് പറഞ്ഞു. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് യുവാക്കളുടെയും നാട്ടുകാരുടെയും സഹകരണം ആവശ്യമാണെന്ന് കാസ്‌ക് പ്രസിഡന്റ് മുഷ്താഖ് ചേരങ്കൈ പറഞ്ഞു.

ഈ പദ്ധതിക്കായ് മുന്നിട്ടിറങ്ങിയ കമ്മിറ്റിയെയും അംഗങ്ങളെയും മുഖ്യ ഉപദേഷ്ടാവ് മുനീര്‍ ഖൈമ അഭിനന്ദിച്ചു. ട്രഷറര്‍ ഹാശിം ബി എച്ച്, ജോയിന്റ് സെക്രട്ടറി ജുനൈദ്, വൈസ് പ്രസിഡന്റ് അല്‍ത്വാഫ് തങ്ങള്‍, ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജിദ്, സിയാദ്, റംഷീദ്, അസര്‍ മുഹമ്മദ്, ഹമീദ് അമ്മി, മുര്‍ഷിദ് തുടങ്ങിയവര്‍ പദ്ധതിയെ വിജയകരമാക്കുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു. കാസ്‌ക് ചേരങ്കൈ യു എ ഇ കമ്മിറ്റികളുടെ സഹയാത്രികനായ സലീം ചേരങ്കൈ പദ്ധതിക്കായ് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ജാഫര്‍ ചേരങ്കൈ, സമീര്‍ വേള്‍ഡ് (കാസ്‌ക് യു എ ഇ കമ്മിറ്റി), അഷ്‌റഫ്, സാദിഖ് സി എ, സലീം മലായി, റാഷിദ്, സിദ്ദീഖ് കെ ബി, സിദ്ദീഖ് തളങ്കര, അബ്ദുല്‍ മുബാറക്ക്, ആഷിഫ് ആട്ടക്കളം, ഹനീഫ് സിറ്റി, നൗഷാദ് ചേരങ്കൈ, അബു, ജലീല്‍, ഹഫാന്‍, ഔഫ്, സവാദ്, നിയാസ്, ഹാരിസ്, ഖലീല്‍, സര്‍ഫറാസ്, മുനീഫ്, മുനീഷ്, റാസിഖ്, ഇര്‍ഷാദ്, ഉനൈസ്, സഹദ്, റിയാസ്, ജമാല്‍, അനസ്, ഉമര്‍ എന്നിവര്‍ സംബന്ധിച്ചു.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ


സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ

Keywords : Kasaragod, Kerala, Cherangai, Worker, Sea, Beach, Football, Volley Ball, Casc Cherangai, Muneer Kaima, Hamed Ammi.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL