എരിയാലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ ഷോപ്പുടമ മരിച്ചു
Sep 25, 2016, 13:37 IST
എരിയാല്‍: (www.kasargodvartha.com 25/09/2016) എരിയാലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ ഷോപ്പുടമ മരിച്ചു. മൊഗ്രാല്‍ പട്ടേല്‍ ഹൗസില്‍ പരേതനായ അച്ചു പട്ടേലിന്റെ മകന് എം കെ കുഞ്ഞിമാഹിന്‍ എന്ന എം.കെ മാഹിന്‍ (67) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. www.kasargodvartha.com കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഷോപ്പ് പാര്‍ട്ണറാണ് മാഹിന്‍. രാവിലെ മെഡിക്കല്‍ ഷോപ്പിലേക്ക് തന്റെ സ്വിഫ്റ്റ് കാറില്‍ വരുന്നതിനിടെ എരിയാലില്‍ വെച്ച് എതിരെ നിന്നും വരികയായിരുന്ന എന്‍ പി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. www.kasargodvartha.com
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാര്‍ വെട്ടിപ്പൊളിച്ച് ഗുരുതരമായി പരിക്കേറ്റ മാഹിനെ ആദ്യം കാസര്‍കോട് നഴ്സിംഗ് ഹോമിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തെക്കോട്ട് വെച്ച് മരണം സംഭവിച്ചുവെങ്കിലും മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. www.kasargodvartha.com
മാഹിന്റെ ഏക മകന് ഹസന് നഈമുദ്ദീന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മേല്പറമ്പിലുണ്ടായിരുന്ന വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഭാര്യ: മുന്‍ കുമ്പള പഞ്ചായത്ത് മെമ്പര്‍ എസ് പി ജമീല. ഏക മകള്‍: റജില. മരുമകന്: ശംസുദ്ദീന്‍ (സി പി സി ആര് ഐ ശാസ്ത്രജ്ഞന്). ഏക സഹോദരി മുന്‍ എം പി ഹമീദലി ഷംനാടിന്റെ ഭാര്യ ഉമ്മു ഹലീമ. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എസ് പി സ്വലാഹുദ്ദീന്‍ ഭാര്യാ സഹോദരനാണ്. www.kasargodvartha.com
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഖബറടക്കം മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. www.kasargodvartha.com
(UPDATED)

Keywords: Kasaragod, Kerala, Eriyal, Accidental-Death, Car accident in Eriyal: medical shop owner dies.