മൈലാഞ്ചിയിടല്‍ ചടങ്ങ് കഴിഞ്ഞ് കാറില്‍ തിരിച്ചുപോവുകയായിരുന്ന നാലംഗകുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
Sep 30, 2016, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 30/09/2016) നായന്മാര്മൂലയിലെ വീട്ടില്‍ മൈലാഞ്ചിയിടല്‍ ചടങ്ങ് കഴിഞ്ഞ് കാറില്‍ തിരിച്ചുപോവുകയായിരുന്ന കുടുംബത്തെ ആക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ പോലീസ് പിടിയിലായി. പള്ളിക്കര പാലക്കുന്നിലെ യു കെ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരടങ്ങുന്ന കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതികളായ പാണലത്തെ അബ്ദുല്ല, മക്കളായ സാലി, ഹക്കീം എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ അഡീ. എസ് ഐ രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസറ്റു ചെയ്തത്.
2016 ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം. യു കെ അബ്ദുല്ലയും ഭാര്യയും മകന്റെ ഭാര്യയും മകളും രാത്രി എട്ടു മണിയോടെ നായന്മാര്മൂലയിലെ വീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ തിരിച്ചുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യു കെ അബ്ദുല്ലയുടെ സഹോദരന്റെ മകളുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട മൈലാഞ്ചിയിടല്‍ ചടങ്ങിനാണ് അബ്ദുല്ലയും കുടുംബവും വന്നിരുന്നത്. ഇവര്തിരിച്ചുപോകുന്നതിനിടെ പാലക്കുന്നിലെ അബ്ദുല്ലയുടെ അര്‍ദ്ധസഹോദരനായ പാണലം അബ്ദുല്ലയും മക്കളും മറ്റൊരു കാറില്‍ വന്ന് കുടുംബത്തിന്റെ കാര്‍ തടയുകയും അക്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
പാലക്കുന്ന് അബ്ദുല്ലയെ പാണലം അബ്ദുല്ലയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയും ചെയ്തു. കാറിടിച്ചതിനെ തുടര്‍ന്നുണ്ടായ ആഘാതത്തിലാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം. അസ്മയുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Kasaragod, Kerala, arrest, Police, Accuse, Car, Attack, case, Investigation, Police investigation, Court, HC, Attack case: 3 arrested.