city-gold-ad-for-blogger
Aster MIMS 10/10/2023

തിമിരി വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയുടെ പരാജയം; ജില്ലാകമ്മിറ്റിയംഗം വി പി ജാനകി ഉള്‍പെടെ 4 നേതാക്കള്‍ക്കെതിരെ നടപടി വരുന്നു

കാസര്‍കോട്: (www.kasargodvartha.com 29/09/2016) തദ്ദേശതിരഞ്ഞെടുപ്പില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡായ തിമിരിയില്‍ മല്‍സരിച്ച സി പി എം സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റിയംഗം വി പി ജാനകിയുള്‍പ്പെടെ നാലുനേതാക്കള്‍ക്കെതിരെ നടപടി വരുന്നു. ഇതിന്റെ മുന്നോടിയായി വി പി ജാനകി, ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വല്‍സലന്‍, ഏരിയാകമ്മിറ്റിയംഗം എം അമ്പൂഞ്ഞി, തിമിരി ലോക്കല്‍  സെക്രട്ടറി പി കമലാക്ഷന്‍ എന്നിവര്‍ക്ക് സി പി എം ജില്ലാനേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

തിമിരി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഈ നാലുനേതാക്കള്‍ക്കാണെന്നാണ് നേതൃത്വം നിയോഗിച്ച അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സി പി എം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്യുകയും ആരോപണവിധേയരായ നേതാക്കള്‍ക്ക് നോട്ടീസയക്കുകയുമായിരുന്നു. 

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സി പി എം സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്.കോണ്‍ഗ്രസ് ആദ്യമായി പഞ്ചായത്തില്‍ ഒരു സീറ്റ് നേടുകയും ചെയ്തു. തങ്ങളുടെ ഉരുക്കുകോട്ടയില്‍ കോണ്‍ഗ്രസ് നേടിയ വിജയം സി പി എമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. തിമിരി വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി വി മുകുന്ദനെക്കാള്‍ 93 വോട്ടുകള്‍ അധികം ലഭിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. തിമിരിയില്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന വിഭാഗീയപ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായത്.കയ്യൂര്‍ചീമേനി പഞ്ചായത്തില്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന വി പി ജാനകി അടക്കമുള്ള നേതാക്കള്‍ തിമിരിയില്‍ സി പി എമ്മിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിയ ശ്രമം പോലും നടത്തിയിരുന്നില്ലെന്നാണ് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരുന്നത്.

സി പി എം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് സമയത്ത് രണ്ടുചേരികളില്‍ നിന്ന് നിരവധി തവണ നോട്ടീസ് പ്രചരിപ്പിക്കുകയും ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് സി പി എം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുണ്ടായിരുന്ന പോസ്റ്ററുകളില്‍ നിന്നും ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയിട്ടും ഈ പ്രശ്‌നം നേതാക്കള്‍ ഗൗരവത്തിലെടുത്തില്ലെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് തിമിരിയിലെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തിയത്. താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുകയും ചെയ്തിരുന്നു. സി പി എമ്മിന്റെ ശക്തിദുര്‍ഗമായ തിമരിയില്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയുടെ തോല്‍വി സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.
തിമിരി വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയുടെ പരാജയം; ജില്ലാകമ്മിറ്റിയംഗം വി പി ജാനകി ഉള്‍പെടെ 4 നേതാക്കള്‍ക്കെതിരെ നടപടി വരുന്നു

Keywords: Kasaragod, Kerala, CPM, Election 2016, Cheemeni, Action comes against Janaki and 3

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL