Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തും നേതാക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; പരിക്കേല്‍ക്കാതിരുന്നത് ഭാഗ്യംകൊണ്ട്

ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും നേതാക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. ഭാഗ്യംകൊണ്ടാണ് വന്‍ അപകടം Accident, Injured, Kasaragod, Kerala, Adv. Srikanth,
പള്ളിക്കര: (www.kasargodvartha.com 26/09/2016) ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും നേതാക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. ഭാഗ്യംകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. നിസാരമായ പരിക്കേറ്റ അഡ്വ. ശ്രീകാന്തിനേയും സുദാമ ഗോസാഡ, ദിലീപ്, ഡ്രൈവര്‍ ഗുരു എന്നിവരാണ്‌ കാറിലുണ്ടായിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ചേറ്റുകുണ്ടില്‍വെച്ചാണ് അപകടമുണ്ടായത്. കെ എല്‍ 60 ജെ 5986 നമ്പര്‍ ഹ്യൂണ്ടായി ഐ 10 കാറാണ് മറിഞ്ഞത്. കോഴിക്കോട്ട് നടന്ന ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗംകഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വേഗത കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ വിദ്യാനഗര്‍ കൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി.

Keywords: Accident, Injured, Kasaragod, Kerala, Adv. Srikanth,