Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏഴ് പഞ്ചായത്തുകള്‍ ഒ ഡി എഫ് ആയി പ്രഖ്യാപിച്ചു

കാസര്‍കോട് സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജ്ജന മുക്ത (ഒ ഡി എഫ്) ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളിലാKasaragod, Kerala, Panchayath, Trikaripur, Cheruvathur, Padanna, Pilicode, Karinthalam, Mogral puthur,
കാസര്‍കോട്; (www.kasargodvartha.com 26/09/2016) കാസര്‍കോട് സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജ്ജന മുക്ത (ഒ ഡി എഫ്-  Open Defection Free) ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളിലായി ഗാര്‍ഹിക കക്കൂസ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നു. തൃക്കരിപ്പൂര്‍, മീഞ്ച, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, കിനാനൂര്‍ കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജ്ജന മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടത്തി.

മറ്റ് പഞ്ചായത്തുകള്‍ തൊട്ടടുത്ത ദിവസങ്ങളിലായി ഒ ഡി എഫ് പ്രഖ്യാപനം നടത്തുന്നതിന്റെ തയ്യാറെടുപ്പിലാണ്. ഈ മാസം 30 ഓടെ ജില്ലയെ സമ്പൂര്‍ണ്ണ ഒ ഡി എഫ് ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ കൈകൊണ്ടിട്ടുളളതായി ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, എഡിസി, ഡിഡിപി തുടങ്ങി എല്ലാ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമ പഞ്ചായത്തുകളുടെ ചുമതല നല്‍കികൊണ്ട് ദൈനംദിന പുരോഗതി അവലോകനം ചെയ്ത് വരികയാണ്.

ജില്ലയില്‍ ആകെ വേണ്ടി വരുന്ന 12,636 എണ്ണം കക്കൂസുകളില്‍ ഇതിനോടകം 8,055 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിവരുന്ന ഗാര്‍ഹിക കക്കൂസുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Panchayath, Trikaripur, Cheruvathur, Padanna, Pilicode, Karinthalam, Mogral puthur, 7 Panchayats announced as Open Defecation Free Panchayat.