നായ കുറുകെചാടിയതിനെതുടര്ന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം
Aug 31, 2016, 11:28 IST
പടന്ന: (www.kasargodvartha.com 31/08/2016) നായ കുറുകെചാടിയതിനെതുടര്ന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. യു പി സ്വദേശി മുഹമ്മദ് തസീമി (30) നാണ് പരിക്കേറ്റത്. തസീമിനെ കൈക്കാലുകളുടെ എല്ലുകള്‍ പൊട്ടിയതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മാര്‍ബിള്‍ തൊഴിലാളിയായ തസീം ജോലി കഴിഞ്ഞ് കൂടെ ജോലിചെയ്യുന്ന മറ്റു രണ്ടുപേര്‍ക്കുമൊപ്പം ബൈക്കില്‍ പടന്ന പഞ്ചായത്ത് ഓഫീസിന് സമീപത്തെ താമസ സ്ഥലത്തേക്ക് വരുമ്പോള്‍ പടന്ന സഹകരണ ബാങ്ക് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Padanna, Kerala, Accident, Injured, Youth, Dog, Youth injured in bike accident