city-gold-ad-for-blogger
Aster MIMS 10/10/2023

ഭാര്യാ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2016) ഭാര്യാവീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കില്‍ ലോറിയിടിച്ച് ദാരുണമായി മരണപ്പെട്ടു. ഉദുമ ബാരയിലെ കുഞ്ഞിക്കണ്ണന്റെ മകനും കല്ല് വെട്ട് യന്ത്രത്തിന്റെ ഡ്രൈവറുമായ പ്രകാശന്‍ (36) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. ബാരയിലെ സ്വന്തം വീട്ടില്‍ നിന്നും വാഴുന്നോറടിയിലെ ഭാര്യാ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു പ്രകാശന്‍.
ഭാര്യാ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു

ചാലിങ്കാലിനും കേളോത്തിനും ഇടയിലുള്ള ദേശീയപാത വളവില്‍ എത്തിയപ്പോള്‍ പ്രകാശന്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രകാശന്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് മാരകമായി ക്ഷതമേറ്റ യുവാവ് തല്‍ക്ഷണം തന്നെ മരണപ്പെട്ടു.

വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി. അപകടം വരുത്തിയ ലോറി കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഭാര്യ: ആതിര. മക്കള്‍: അഭിനവ്, അഖില്‍. സഹോദരങ്ങള്‍: സുരേഷ്, സതീശന്‍.

(UPDATED)

ഭാര്യാ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു

Keywords:  Kasaragod, Kerala, Accidental-Death, Lorry, Youth, Bike, Youth dies in Bike- Lorry collision, Prakashan.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL