city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവുമായി യുവാക്കളെ പിടികൂടി പോലീസിലേല്‍പിച്ച സംഘത്തിലുണ്ടായിരുന്ന യുവാവിന് മര്‍ദനമേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2016) കഞ്ചാവുമായി യുവാക്കളെ പിടികൂടി പോലീസിലേല്‍പിച്ച സംഘത്തിലുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ചുപരിക്കേല്‍പിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഷെയ്ഖ് അബ്ദുര്‍ റഹ് മാനാ (25)ണ് മര്‍ദനമേറ്റത്. പരിക്കേറ്റ അബ്ദുര്‍ റഹ് മാനെ അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബേക്കല്‍ സ്വദേശികളായ പി.കെ. സിദ്ദീഖ്, ഷഹൂദ് എന്നിവരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനക്കെത്തിയ സിദ്ദീഖിനെയും ഷഹൂദിനെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചിരുന്നു. ഇവരെ പിടികൂടിയ സംഘത്തില്‍ അബ്ദുര്‍ റഹ് മാനും ഉണ്ടായിരുന്നു.

ഇതിന്റെ വൈരാഗ്യത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കരയിലെ ബന്ധുവീട്ടിലെത്തിയ തന്നെ സിദ്ദീഖ്, ഷഹൂദ്, ശിഹാബ്, കണ്ടാലറി യാവുന്ന മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്ന് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
കഞ്ചാവുമായി യുവാക്കളെ പിടികൂടി പോലീസിലേല്‍പിച്ച സംഘത്തിലുണ്ടായിരുന്ന യുവാവിന് മര്‍ദനമേറ്റു

Keywords:  Kasaragod, Kerala, Police, Youth, Ganja seized, Natives, Assault, Attack, hospital, Injured, Youth assaulted by Gang.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL