city-gold-ad-for-blogger
Aster MIMS 10/10/2023

യുവതിയെ പട്ടാപ്പകല്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; യുവാവ് അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 19/08/2016) യുവതിയെ പട്ടാപ്പകല്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

കളനാട് സ്വദേശിയായ കെ സി ചന്ദ്രനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദുമ അരമങ്ങാനം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിനിരയായത്. വസ്ത്രങ്ങള്‍ തയ്ക്കാനായി അടുത്തുള്ള തയ്യല്‍ക്കടയിലേക്ക് നടന്നപോവുകയായിരുന്നു യുവതി.

അരമങ്ങാനത്തെ ബല്‍ക്കാട് എന്ന സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രന്‍ യുവതിയെ തടഞ്ഞുനിര്‍ത്തുകയും വായ പൊത്തിപ്പിടിച്ച ശേഷം ബലമായി കാട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനുശേഷം ചന്ദ്രന്‍ സ്ഥലം വിടുകയാണുണ്ടായത്. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ചന്ദ്രന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ യുവതി വിവരം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയുമാണുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയ ചന്ദ്രനെ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. യുവതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയതോടെ ലൈംഗികപീഡനം തെളിഞ്ഞിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.
യുവതിയെ പട്ടാപ്പകല്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; യുവാവ് അറസ്റ്റില്‍

Keywords: Bekal, Kasaragod, Molestation, Forest, Police, Station, Arrest, Court, Complaint, Investigation.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL