Join Whatsapp Group. Join now!
Aster MIMS 10/10/2023

തൃക്കണ്ണാട്ട് വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ അപകടം; കാര്‍ ഓടിച്ചത് ഡി സി സി ഭാരവാഹി, നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

തൃക്കണ്ണാട് കാറിടിച്ച് വിദ്യാര്‍ത്ഥി മരിക്കുകയും സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡും ബേക്കല്‍ പോലീസ് സ്‌റ്റേഷനും Kasaragod, Udma, Accident, Death, DCC, Arrest, Natives, Protest, Bekal, Trikkanad, Prashanth, VR Vidyasagar
പാലക്കുന്ന്: (www.kasargodvartha.com 28/08/2016) തൃക്കണ്ണാട് കാറിടിച്ച് വിദ്യാര്‍ത്ഥി മരിക്കുകയും സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡും ബേക്കല്‍ പോലീസ് സ്‌റ്റേഷനും ഉപരോധിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ അപകടത്തില്‍ ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രഭാകരന്റെ മകന്‍ പ്രശാന്ത് (16) ആണ് മരിച്ചത്.

കെ എസ് ടി പി റോഡിലെ ഏറ്റവും ഒടുവിലത്തെ അപകടമാണിത്. ഡി സി സി ഭാരവാഹിയും മത്സ്യ ഫെഡ് ഡയറക്ടറുമായ വി ആര്‍ വിദ്യാസാഗര്‍ ഓടിച്ച കാര്‍ പ്രശാന്തിനെയും സുഹൃത്തുക്കളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കെ എസ് ടി പി റോഡിലെ അപകട പരമ്പരയില്‍ പ്രതിഷേധിച്ചും തൃക്കണ്ണാട്ട് അപകടം വരുത്തിയ ഡി സി സി ഭാരവാഹിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്. അപകടം നടന്നയുടനെ കാറിന്റെ മുന്നില്‍ വെച്ചിരുന്ന മത്സ്യ ഫെഡിന്റെ ബോര്‍ഡ് നീക്കം ചെയ്തിരുന്നു.  ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഡി സി സി ഭാരവാഹി മദ്യപിച്ചാണ് കാറോടിച്ചതെന്നും റോഡ് ഉപരോധിക്കുന്നവര്‍ ആരോപിക്കുന്നു. ബേക്കല്‍ സി ഐ വിശ്വംഭരന്‍, എസ് ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം ഉദുമ പള്ളത്തുണ്ടായ അപകടത്തില്‍ തെക്കില്‍ സ്വദേശിയായ റൗഫ് മരിക്കുകയും ഭാര്യയ്ക്കും കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറാണ് ഇവിടെ അപകടം വരുത്തിയത്. കെ എസ് ടി പി റോഡ് നിര്‍മാണം ഭാഗികമായി പൂര്‍ത്തിയായതിന് ശേഷം ഇതുവരെ 21 ഓളം ജീവനുകളാണ് പൊലിഞ്ഞത്.

Related News: തൃക്കണ്ണാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

Trikannad accident; Natives protest in front of Police station

Keywords: Kasaragod, Udma, Accident, Death, DCC, Arrest, Natives, Protest, Bekal, Trikkanad, Prashanth, VR Vidyasagar, Trikannad accident; Natives protest in front of Police station.